പ്രധാനമന്ത്രിയുടെ ഓഫീസ്
പെൺകുട്ടികളുടെ തുഴച്ചിൽ - ഐഎൽസിഎ 4 ഇനത്തിൽ വെള്ളി മെഡൽ നേടിയ നേഹ താക്കൂറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
26 SEP 2023 6:02PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസിൽ പെൺകുട്ടികളുടെ തുഴച്ചിൽ - ഐഎൽസിഎ 4 ഇനത്തിൽ വെള്ളി മെഡൽ നേടിയ നേഹ താക്കൂറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
സമൂഹമാധ്യമമായ ‘എക്സി’ൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“അർപ്പണബോധത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഉജ്വല ഉദാഹരണം!
പെൺകുട്ടികളുടെ തുഴച്ചിൽ - ഐഎൽസിഎ 4 ഇനത്തിൽ നേഹ താക്കൂർ വെള്ളി മെഡൽ സ്വന്തമാക്കിയിരിക്കുന്നു.
കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ് നേഹയുടെ സവിശേഷമായ പ്രകടനം. നേഹയെ അഭിനന്ദിക്കുന്നു. ഭാവി ഉദ്യമങ്ങൾക്ക് എല്ലാ ആശംസകളും”.
NS
(Release ID: 1961008)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada