വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ഇന്ത്യയുടെ ജി 20 അധ്യക്ഷതയെക്കുറിച്ചുള്ള ഇ-ബുക്കായ "പീപ്പിൾസ് G20", കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ അപൂർവ ചന്ദ്ര പ്രകാശനം ചെയ്തു.

Posted On: 18 SEP 2023 4:08PM by PIB Thiruvananthpuram



ന്യൂഡൽഹി : സെപ്റ്റംബർ 18, 2023

 കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ  മന്ത്രാലയം സെക്രട്ടറി ശ്രീ അപൂർവ ചന്ദ്ര, ഇന്ന് ന്യൂ ഡൽഹിയിൽ ഇന്ത്യയുടെ ജി 20 അധ്യക്ഷതയെക്കുറിച്ചുള്ള ഇ-ബുക്കായ “പീപ്പിൾസ് ജി 20” പുറത്തിറക്കി. പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ശ്രീ മനീഷ് ദേശായി, ഐ ആൻഡ് ബി, പിഐബി മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ്  പുസ്തകം പ്രകാശനം ചെയ്തത്.


ഇന്ത്യയുടെ ജി20 അധ്യക്ഷതയെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങളാണ്  പുസ്തകത്തിലുള്ളത് .പുസ്തകത്തിന് മൂന്ന് ഭാഗങ്ങളുണ്ട്, ആദ്യ ഭാഗം 2023 സെപ്റ്റംബർ 9 മുതൽ 10 വരെ ന്യൂഡൽഹിയിൽ നടന്ന  ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ടതാണ്.  ജി 20 യുടെ ഘടനയും പ്രവർത്തനവും,കൂടാതെ  ഇന്ത്യയുടെ അധ്യക്ഷതയ്ക്ക്  കീഴിൽ ആരംഭിച്ച  സംരംഭങ്ങളെക്കുറിച്ചും  ഇതിൽ വിശദീകരിക്കുന്നു.

 ഇന്ത്യ അധ്യക്ഷ പദവിയിൽ  ചുമതലയേറ്റതിന് ശേഷം കഴിഞ്ഞ വർഷം രാജ്യത്തുടനീളം നടന്ന എൻഗേജ്‌മെന്റ് ഗ്രൂപ്പുകളുടെ യോഗങ്ങളുടെയും ഷെർപ്പ, ഫിനാൻസ് ട്രാക്ക് എന്നിവയ്ക്ക് കീഴിലുള്ള വിവിധ പ്രവർത്തക ഗ്രൂപ്പുകളുടെയും പ്രവർത്തനത്തിന്റെ സംഗ്രഹരൂപമാണ് രണ്ടാം ഭാഗം നൽകുന്നത്.

ഇന്ത്യയുടെ ജി 20 അധ്യക്ഷതയെ  ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിക്കൊണ്ട് കഴിഞ്ഞ വർഷം രാജ്യത്തുടനീളം നടന്ന ജനപങ്കാളിത്ത  പരിപാടികളുടെ ഫോട്ടോ സമാഹാരമാണ്  ഇ-ബുക്കിന്റെ അവസാന ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 ഇനിപ്പറയുന്ന URL-ൽ പുസ്തകം ലഭ്യമാണ്.:  https://static.pib.gov.in/WriteReadData/userfiles/People_g20_flipbook/index.html 



(Release ID: 1958559) Visitor Counter : 72