പ്രധാനമന്ത്രിയുടെ ഓഫീസ്
പാരിസ്ഥിതിക പ്രതിസന്ധികളും വെല്ലുവിളികളും പരിഹരിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി ത്വരിതപ്പെടുത്താനുള്ള ജി20 രാജ്യങ്ങളുടെ പ്രതിബദ്ധത പ്രധാനമന്ത്രി അംഗീകരിച്ചു
Posted On:
16 SEP 2023 3:05PM by PIB Thiruvananthpuram
കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ ലേഖനം പങ്കിട്ട്, കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രതിസന്ധികളും വെല്ലുവിളികളും നേരിടാനുള്ള നടപടികൾ ത്വരിതപ്പെടുത്താനുള്ള ജി20 രാജ്യങ്ങളുടെ പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അംഗീകരിച്ചു.
സമൂഹമാധ്യമമായ ‘എക്സി’ൽ കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ പോസ്റ്റ് പങ്കിട്ടു പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“ഡൽഹി പ്രഖ്യാപനത്തിലൂടെ, കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്നതിനുള്ള നടപടികൾ ‘അടിയന്തിരമായി ത്വരിതപ്പെടുത്താൻ’ ജി20 രാജ്യങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് വിശദീകരിക്കുന്നു.”
NS
(Release ID: 1957979)
Visitor Counter : 138
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada