പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സിംഗപ്പൂർ മുൻ പ്രധാനമന്ത്രി ലീ ക്വാൻ യൂവിന് അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്‌ജലി അർപ്പിച്ചു

प्रविष्टि तिथि: 16 SEP 2023 2:25PM by PIB Thiruvananthpuram

സിംഗപ്പൂർ മുൻ പ്രധാനമന്ത്രി ലീ കുവാൻ യൂവിന്റെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"മഹാനായ ലീ ക്വാൻ യൂവിന് അദ്ദേഹത്തിന്റെ 100-ാം ജന്മവാർഷികത്തിന്റെ പ്രത്യേക അവസരത്തിൽ എന്റെ ശ്രദ്ധാഞ്‌ജലി. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വം സിംഗപ്പൂരിന്റെ പരിവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും മികവിനായുള്ള അശ്രാന്ത പരിശ്രമവും അദ്ദേഹത്തിന്റെ  മഹത്വത്തിന്റെ തെളിവാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ലോകമെമ്പാടുമുള്ള നേതാക്കന്മാരെ പ്രചോദിപ്പിക്കുന്നത് തുടരുന്നു."

 

NS

(रिलीज़ आईडी: 1957958) आगंतुक पटल : 105
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada