പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിൽ വാഹനാപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ  പ്രധാനമന്ത്രി അനുശോചനം അറിയിച്ചു


ദുരിതബാധിതർക്ക് പിഎംഎൻആർഎഫിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു

Posted On: 11 SEP 2023 6:13PM by PIB Thiruvananthpuram


തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിൽ വാഹനാപകടത്തിൽ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ പിഎംഎൻആർഎഫിൽ നിന്ന്  മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായവും പ്രഖ്യാപിച്ചു. 

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു ;

“തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിൽ വാഹനാപകടത്തിലെ ജീവഹാനിയിൽ ദുഃഖമുണ്ട്.. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകും."

 

******

--NS--


(Release ID: 1956438) Visitor Counter : 110