പ്രധാനമന്ത്രിയുടെ ഓഫീസ്
ഇറ്റലി പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ശ്രീ മോദി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
09 SEP 2023 7:57PM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇറ്റലി പ്രധാനമന്ത്രി ജിയോർജിയ മെലോണിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. 2023 മാർച്ചിലെ ഔദ്യോഗിക സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മെലോണിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ സന്ദർശനമാണിത്. ഈ വേളയിൽ ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയർത്തിയിരുന്നു.
ഇന്ത്യയുടെ ജി20 അധ്യക്ഷതയ്ക്ക് ഇറ്റലി നൽകുന്ന പിന്തുണയ്ക്കും, ആഗോള ജൈവ ഇന്ധന സഖ്യത്തിലും ഇന്ത്യ – മധ്യപൂർവേഷ്യ - യൂറോപ്പ് സാമ്പത്തിക ഇടനാഴിയിലും ഇറ്റലി ചേരുന്നതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം 75 വർഷം പൂർത്തിയാക്കിയതിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. ഇന്ത്യ-ഇറ്റലി തന്ത്രപര പങ്കാളിത്തത്തിന്റെ വിവിധ മേഖലകളിലെ പുരോഗതിയും അവർ വിലയിരുത്തി. പ്രതിരോധം, പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ നേതാക്കൾ ധാരണയായി. ജി7ഉം ജി20 ഉം ആഗോള നന്മയ്‌ക്കായി യോജിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത നേതാക്കൾ ചൂണ്ടിക്കാട്ടി.
വിജയകരമായി ജി20 ഉച്ചകോടി സംഘടിപ്പിച്ചതിൽ ഇറ്റലി പ്രധാനമന്ത്രി മെലോണി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അഭിനന്ദിച്ചു.
NS
(रिलीज़ आईडी: 1955884)
आगंतुक पटल : 183
इस विज्ञप्ति को इन भाषाओं में पढ़ें:
Bengali
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada