ധനകാര്യ മന്ത്രാലയം

ലോകബാങ്ക് തയ്യാറാക്കിയ G20 രേഖ ഇന്ത്യയുടെ പുരോഗതിയെ പ്രശംസിക്കുന്നു

ന്യൂ ഡൽഹി: സെപ്റ്റംബർ 8, 2023

Posted On: 08 SEP 2023 11:38AM by PIB Thiruvananthpuram

ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ (DPI) സാമ്പത്തിക ശാക്തീകരണ പ്രക്രിയ എന്നതിലുപരിയായി ഇന്ത്യയിൽ പരിവർത്തനപരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ലോകബാങ്ക് തയ്യാറാക്കിയ ജി20 ഗ്ലോബൽ പാർട്ണർഷിപ്പ് ഫോർ ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഡോക്യുമെന്റ് (https://www.g20.org/content/dam/gtwenty/gtwenty_new/document/G20_POLICY_RECOMMENDATIONS.pdf), കേന്ദ്ര ഗവണ്മെന്റ്റിന്റ്റെ കീഴിൽ കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ വഹിച്ച പരിവർത്തനപരമായ സ്വാധീനത്തെ പ്രശംസിക്കുന്നു.

കേന്ദ്ര ഗവണ്മെന്റ് സ്വീകരിച്ച വിപ്ലവകരമായ നടപടികളും, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ (DPI) ഭൂമിക രൂപപ്പെടുത്തുന്നതിൽ സർക്കാർ നയങ്ങളും നിയന്ത്രണങ്ങളും വഹിച്ച നിർണായക പങ്കും രേഖ ഉയർത്തിക്കാട്ടുന്നു.

സാമ്പത്തിക ശാക്തീകരണം: ഇന്ത്യയുടെ DPI സമീപനത്തെ പ്രശംസിക്കുന്ന ലോകബാങ്ക് രേഖ സൂചിപ്പിക്കുന്നത്, അഞ്ച് പതിറ്റാണ്ടുകൾ എടുക്കുമായിരുന്ന നേട്ടം വെറും 6 വർഷത്തിനുള്ളിൽ ഇന്ത്യ കൈവരിച്ചു എന്നാണ്.

- JAM ത്രിത്വം മുഖാന്തിരം സാമ്പത്തിക ഉൾക്കൊള്ളൽ നിരക്ക് 2008-ൽ 25% ആയിരുന്നത് കഴിഞ്ഞ 6 വർഷത്തിനുള്ളിൽ 80% ലേക്ക് ഉയർത്തി. 47 വർഷം വരെ ഈ യാത്ര ചുരുക്കിയതിന് ഡിപിഐകൾക്ക് നന്ദി.

- രേഖ ഇങ്ങനെ വ്യക്തമാക്കുന്നു, “ഈ കുതിച്ചുചാട്ടത്തിൽ DPI കളുടെ പങ്ക് സംശയാതീതമാണെങ്കിലും, DPI കളുടെ ലഭ്യതയെ അടിസ്ഥാനമാക്കിയുള്ള മറ്റ് ആവാസവ്യവസ്ഥകളും ഘടകങ്ങളും നയങ്ങളും നിർണായകമായിരുന്നു. കൂടുതൽ സുഗമമായ നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂട് സൃഷ്ടിക്കുന്നതിനുള്ള ഇടപെടലുകൾ, അക്കൗണ്ട് ഉടമസ്ഥാവകാശം വിപുലീകരിക്കുന്നതിനുള്ള ദേശീയ നയങ്ങൾ, വ്യക്തിവിവര സ്ഥിരീകരണത്തിനായി ആധാർ പ്രയോജനപ്പെടുത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

- സമാരംഭിച്ചതിനുശേഷം, PMJDY അക്കൗണ്ടുകളുടെ എണ്ണം 2015 മാർച്ചിലെ 147.2 ദശലക്ഷത്തിൽ നിന്ന് 2022 ജൂണിൽ മൂന്നിരട്ടി വർദ്ധിച്ച് 462 ദശലക്ഷമായി; ഈ അക്കൗണ്ടുകളുടെ 56 ശതമാനവും 26 കോടിയിലധികം വരുന്ന വനിതകൾ സ്വന്തമാക്കി.

- ജൻധൻ പ്ലസ് പ്രോഗ്രാം കുറഞ്ഞ വരുമാനമുള്ള സ്ത്രീകളെ സമ്പാദ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുന്നു. തത്ഫലമായി 12 ദശലക്ഷത്തിലധികം വനിതാ ഉപഭോക്താക്കൾ (ഏപ്രിൽ 2023 വരെ) പദ്ധതിയിൽ ചേർന്നു. വെറും അഞ്ച് മാസങ്ങൾ കൊണ്ട് ശരാശരി ബാലൻസ് തുകയിൽ 50% വർദ്ധനയുണ്ടായി. താഴ്ന്ന വരുമാനക്കാരായ 10 കോടി സ്ത്രീകളെ സമ്പാദ്യ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നതിലൂടെ, ഏകദേശം 25,000 കോടി രൂപ (3.1 ബില്യൺ ഡോളർ) ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾക്ക് നിക്ഷേപമായി ആകർഷിക്കാൻ കഴിയുമെന്ന് കണക്കാക്കപ്പെടുന്നു.

G2P പണം ഇടപാടുകൾ:

- കഴിഞ്ഞ ദശകത്തിൽ, DPI സ്വാധീനമുള്ള ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ G2P ഘടന ഇന്ത്യ നിർമ്മിച്ചു.

- 53 കേന്ദ്ര ഗവൺമെന്റ് മന്ത്രാലയങ്ങൾ 312 പ്രധാന പദ്ധതികളിലൂടെ ഏകദേശം 361 ബില്യൺ ഡോളർ, ഗുണഭോക്താക്കൾക്ക് നേരിട്ട് കൈമാറുന്നതിന് ഇത് സഹായകമായി.

- 2022 മാർച്ച് വരെയുള്ള കാലയളവിൽ, മൊത്തം 33 ബില്യൺ ഡോളർ ലാഭിക്കുന്നതിനും കാരണമായി. ജിഡിപിയുടെ ഏകദേശം 1.14 ശതമാനത്തിന് തുല്യമാണ് ഈ ലാഭം.

UPI:

- 2023 മെയ് മാസത്തിൽ മാത്രം 14.89 ട്രില്യൺ രൂപ മൂല്യമുള്ള 9.41 ബില്യണിലധികം ഇടപാടുകൾ നടന്നു.

- 2022–23 സാമ്പത്തിക വർഷത്തിൽ, യുപിഐ ഇടപാടിന്റെ മൊത്തം മൂല്യം ഇന്ത്യയുടെ നാമമാത്ര ജിഡിപിയുടെ ഏതാണ്ട് 50 ശതമാനമായിരുന്നു.

സ്വകാര്യ മേഖലയ്ക്ക് DPI-കളുടെ അധിക മൂല്യം:

- ഇന്ത്യയിലെ DPI മുഖാന്തിരം, സങ്കീർണ്ണത, ചെലവ്, ഇന്ത്യയിലെ ബിസിനസ് പ്രവർത്തനങ്ങൾക്ക് എടുക്കുന്ന സമയം എന്നിവ കുറയ്ക്കുന്നതിലൂടെ സ്വകാര്യ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിച്ചിട്ടുണ്ട്.

- ചില ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ പോലും SME വായ്പയിൽ 8% ഉയർന്ന പരിവർത്തന നിരക്ക് സാധ്യമാക്കി. മൂല്യ അപചയത്തിൽ 65% ലാഭവും തട്ടിപ്പ് കണ്ടെത്തലുമായി ബന്ധപ്പെട്ട ചെലവുകളിൽ 66% കുറവും രേഖപ്പെടുത്തി.

- വ്യാവസായിക കണക്കുകൾ പ്രകാരം, DPI ഉപയോഗം ഇന്ത്യയിലെ ഉപഭോക്താക്കളെ ചേർക്കുന്നതിനുള്ള  ബാങ്കുകളുടെ ചെലവ് $23 ൽ നിന്ന് $0.1 ആയി കുറച്ചു.

KYC പാലിക്കാനുള്ള  ബാങ്കുകളുടെ ചിലവ് കുറഞ്ഞു:

- ഇന്ത്യ സ്റ്റാക്ക് KYC നടപടിക്രമങ്ങൾ ഡിജിറ്റൈസ് ചെയ്യുകയും ലളിതമാക്കുകയും ചെയ്തു. ഇത് ചെലവ് കുറയ്ക്കുന്നു. e -KYC ഉപയോഗിക്കുന്ന ബാങ്കുകൾ അവരുടെ പരിപാലന ചെലവ് $0.12 ൽ നിന്ന് $0.06 ആയി കുറച്ചു. ചെലവ് കുറയുന്നത് താഴ്ന്ന വരുമാനക്കാരായ ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുകയും പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കുന്നത് ലാഭകരമാക്കുകയും ചെയ്തു.

രാജ്യാന്തര ഇടപാടുകൾ :

- 2023 ഫെബ്രുവരിയിൽ ഇന്ത്യയ്ക്കും സിംഗപ്പൂരിനുമിടയിൽ പ്രവർത്തനമാരംഭിച്ച UPI-PayNow ഇന്റർലിങ്കിംഗ്, G20 യുടെ സാമ്പത്തിക ഉൾപ്പെടുത്തൽ മുൻഗണനകളുമായി സമന്വയിപ്പിക്കുകയും വേഗതയേറിയതും വിലകുറഞ്ഞതും കൂടുതൽ സുതാര്യവുമായ രാജ്യാന്തര ഇടപാടുകൾ സുഗമമാക്കുകയും ചെയ്യുന്നു.

അക്കൗണ്ട് അഗ്രിഗേറ്റർ (AA) ഫ്രെയിംവർക്ക്:

- ഇന്ത്യയുടെ അക്കൗണ്ട് അഗ്രിഗേറ്റർ (AA) ചട്ടക്കൂട്, ഡാറ്റ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. ഒരു ഇലക്ട്രോണിക് അനുമതി ചട്ടക്കൂടിലൂടെ ഉപഭോക്താക്കളെയും സംരംഭങ്ങളെയും അവരുടെ സമ്മതത്തോടെ മാത്രം ഡാറ്റ പങ്കിടാൻ അനുവദിക്കുന്നു. ചട്ടക്കൂട് നിയന്ത്രിക്കുന്നത് ആർബിഐയാണ്.

- ഡാറ്റ പങ്കിടലിനായി മൊത്തം 1.13 ബില്യൺ സഞ്ചിത അക്കൗണ്ടുകൾ പ്രവർത്തനക്ഷമമാക്കി. 2023 ജൂണിൽ 13.46 മില്യൺ സഞ്ചിത അനുമതി ലഭിച്ചു.

ഡാറ്റ എംപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ ആർക്കിടെക്ചർ (DEPA):

 

ഇന്ത്യയുടെ DEPA വ്യക്തികൾക്ക് അവരുടെ ഡാറ്റയുടെ മേൽ നിയന്ത്രണം നൽകുന്നു. ദാതാക്കളുമായി പങ്കിടാനും അവരെ പ്രാപ്തരാക്കുന്നു. പുതിയ പ്രവേശകർക്ക് മുമ്പുള്ള ക്ലയന്റ് ബന്ധങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്താതെ നൂതനത്വവും മത്സരവും വളർത്താനും അനുയോജ്യമായ ഉത്പന്നവും സേവനവും പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധ്യമാകുന്നു.
 
**************************************************


(Release ID: 1955536) Visitor Counter : 160