പ്രധാനമന്ത്രിയുടെ ഓഫീസ്
ഗ്ലോബൽ ഫിനാൻസ് സെൻട്രൽ ബാങ്കർ റിപ്പോർട്ട് കാർഡ് 2023 ൽ “എ+” റേറ്റുചെയ്തതിന് ശക്തികാന്ത ദാസിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
प्रविष्टि तिथि:
01 SEP 2023 8:17PM by PIB Thiruvananthpuram
2023 ലെ ഗ്ലോബൽ ഫിനാൻസ് സെൻട്രൽ ബാങ്കർ റിപ്പോർട്ട് കാർഡുകളിൽ "'എ പ്ലസ് " എന്ന് റേറ്റുചെയ്തതിന് ആർ ബി ഐ ഗവർണർ ശ്രീ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 'എ പ്ലസ് ' റേറ്റിംഗ് ലഭിച്ച മൂന്ന് സെൻട്രൽ ബാങ്ക് ഗവർണർമാരുടെ പട്ടികയിൽ ശ്രീ ശക്തികാന്ത ദാസ് ഒന്നാം സ്ഥാനത്താണ്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു
"ആർബിഐ ഗവർണർ ശ്രീ ശക്തികാന്ത ദാസിന് അഭിനന്ദനങ്ങൾ. ആഗോളതലത്തിൽ നമ്മുടെ സാമ്പത്തിക നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്ന ഇന്ത്യക്ക് ഇത് അഭിമാന നിമിഷമാണ്. അദ്ദേഹത്തിന്റെ സമർപ്പണവും കാഴ്ചപ്പാടും നമ്മുടെ രാജ്യത്തിന്റെ വളർച്ചാ പാതയെ ത്വരിതപ്പെടുത്തുന്നു."
***
NS
(रिलीज़ आईडी: 1954256)
आगंतुक पटल : 141
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
Telugu
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada