പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ നീരജ് ചോപ്രയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 28 AUG 2023 7:49AM by PIB Thiruvananthpuram

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 
“പ്രഗത്ഭനായ നീരജ് ചോപ്ര മികവിന്റെ ഉദാഹരണമാണ്. അദ്ദേഹത്തിന്റെ സമർപ്പണവും കൃത്യതയും അഭിനിവേശവും അദ്ദേഹത്തെ അത്‌ലറ്റിക്‌സിലെ ഒരു ചാമ്പ്യൻ മാത്രമല്ല, മുഴുവൻ കായിക ലോകത്തെയും സമാനതകളില്ലാത്ത മികവിന്റെ പ്രതീകമാക്കി മാറ്റുന്നു. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ.

 

ND

(Release ID: 1952798) Visitor Counter : 102