പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രശസ്ത റോക്കറ്റ് ശാസ്ത്രജ്ഞനും ഗാലക്‌റ്റിക് എനർജി വെഞ്ച്വേഴ്‌സിന്റെ സ്ഥാപകനുമായ സിയാബുലേല സൂസയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
Posted On:
24 AUG 2023 11:32PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 24 ന് ജോഹന്നാസ്ബർഗിൽ പ്രശസ്ത റോക്കറ്റ് ശാസ്ത്രജ്ഞനും ഗാലക്‌റ്റിക് എനർജി വെഞ്ച്വേഴ്‌സിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സിയാബുലേല സൂസയുമായി കൂടിക്കാഴ്ച നടത്തി.
ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തിൽ സൂസ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. തന്റെ വിജയത്തിന് ഡിജിറ്റൽ ഇന്ത്യയുടെ പങ്കിനെയും ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന തന്റെ പദ്ധതികളെയും അദ്ദേഹം എടുത്തുകാട്ടി.
ഊർജത്തിന്റെ ഭാവി, സുസ്ഥിര പരിഹാരങ്ങൾ കണ്ടെത്തൽ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെട്ടു.
ND
(Release ID: 1951873)
Visitor Counter : 125
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada