പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ചു


ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തിൽ പ്രധാനമന്ത്രി നെതന്യാഹു പ്രധാനമന്ത്രിയെ അഭിനന്ദിച്ചു

ഈ ഊഷ്മളതയ്ക്ക് പ്രധാനമന്ത്രി അദ്ദേഹത്തോട് നന്ദി പറഞ്ഞു

Posted On: 24 AUG 2023 10:00PM by PIB Thiruvananthpuram

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ-3 ന്റെ വിജയകരമായ ലാൻഡിങ്ങിന്  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രായേൽ പ്രധാനമന്ത്രി  ടെലിഫോണിൽ വിളിച്ചു്  അഭിനന്ദിച്ചു.

ഊഷ്മളമായ   ഈ നടപടിയെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി അദ്ദേഹത്തോട് നന്ദി പറയുകയും ചന്ദ്രയാനിന്റെ വിജയം മുഴുവൻ മനുഷ്യരാശിക്കും, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്ക് ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് അറിയിക്കുകയും ചെയ്തു.

തുടർന്നും ബന്ധപെടാൻ  ഇരു  നേതാക്കളും  തീരുമാനിച്ചു.

ND



(Release ID: 1951864) Visitor Counter : 69