ബഹിരാകാശ വകുപ്പ്‌
azadi ka amrit mahotsav

ചന്ദ്രയാൻ-3 ന്റെ തൽസ്ഥിതിയെ കുറിച്ചും ബുധനാഴ്ച ചന്ദ്രനിലിറങ്ങുന്നതിനുള്ള തയ്യാറെടുപ്പുകളെകുറിച്ചും ഐഎസ്ആർഒ ചെയർമാൻ, മന്ത്രി ഡോ ജിതേന്ദ്ര സിംഗിന് വിവരങ്ങൾ   നൽകി

Posted On: 21 AUG 2023 4:34PM by PIB Thiruvananthpuram



ന്യൂഡൽഹി : ആഗസ്റ്റ് 21,2023

 ISRO (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ) ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. എസ്. സോമനാഥ്, കേന്ദ്ര ആണവോർജ, ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങിനെ ഇന്ന് ന്യൂഡൽഹിയിൽ സന്ദർശിച്ച് ചന്ദ്രയാൻ 3 ന്റെ തൽസ്ഥിതിയും ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ തയ്യാറെടുപ്പുകളും  വിശദീകരിച്ചു .  2023 
 ഗസ്റ്റ് 23-ന് വൈകുന്നേരം ആണ് ചന്ദ്രനിൽ പേടകത്തിന്റെ ലാൻഡിംങ് നിശ്ചയിച്ചിരിക്കുന്നത്.

ചന്ദ്രയാൻ -3 ന്റെ പ്രവർത്തന നിലയെക്കുറിച്ച് മന്ത്രിയെ ISRO ചെയർമാൻ ധരിപ്പിച്ചു .എല്ലാ സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും ബുധനാഴ്ച തകരാറുകൾ ഒന്നും  പ്രതീക്ഷിക്കുന്നില്ലെന്നും പറഞ്ഞു.  അടുത്ത രണ്ട് ദിവസങ്ങളിൽ ചന്ദ്രയാൻ -3 ന്റെ  തൽസ്ഥിതി  തുടർച്ചയായി നിരീക്ഷിക്കും.  ലാൻഡിംഗിന്റെ അവസാന ക്രമീകരണങ്ങൾ  രണ്ട് ദിവസം മുമ്പ് ലോഡുചെയ്‌ത് പരിശോധന   നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 ചാന്ദ്രയാൻ-3 ഇത്തവണ സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ഡോ ജിതേന്ദ്ര സിംഗ്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മാർഗനിർദേശപ്രകാരം ബഹിരാകാശ രംഗത്ത്  ഒരു പുതിയ ചരിത്രം ഇന്ത്യ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും  പറഞ്ഞു.

ചന്ദ്രയാൻ -3, 2023 
  ഗസ്റ്റ് 23 ന് ഏകദേശം ഇന്ത്യൻ സമയം 18:04 മണിക്കൂറിൽ  ചന്ദ്രനിൽ ഇറങ്ങുമെന്ന് ഐഎസ്ആർഒ   അറിയിച്ചു.  ഹാർഡ് ലാൻഡിംഗിന് ശേഷം ലാൻഡറിന്റെ ബന്ധം നഷ്ടപ്പെട്ടതിനാൽ ചന്ദ്രയാൻ -2 ദൗത്യം ഭാഗികമായി മാത്രമേ വിജയിച്ചിട്ടുള്ളൂവെങ്കിലും, ചന്ദ്രയാൻ -3 ലാൻഡർ മൊഡ്യൂളും ഇപ്പോഴും പരിക്രമണം ചെയ്യുന്ന ചന്ദ്രയാൻ -2 ഓർബിറ്ററും തമ്മിൽ ഐഎസ്ആർഒ  ആശയവിനിമയം സ്ഥാപിച്ചു.  ഇന്ന് രാവിലെ, ചന്ദ്രയാൻ -3 പകർത്തിയ ചന്ദ്രന്റെ   വിദൂര പ്രദേശത്തിന്റെ പുതിയ ചിത്രങ്ങൾ ഐഎസ്ആർഒ പങ്കിട്ടു.

 അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായിരിക്കും ഇന്ത്യ, എന്നാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ലോകത്തിലെ ഏക രാജ്യമാകും ഇന്ത്യ.

ചന്ദ്രയാൻ-3 ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ: (എ) ചന്ദ്രോപരിതലത്തിൽ സുരക്ഷിതവും മൃദുവുമായ ലാൻഡിംഗ് നടത്തുക;  (ബി) റോവർ ചന്ദ്രനിൽ കറങ്ങുന്നത് വിശദീകരിക്കുക, കൂടാതെ (സി)  ചന്ദ്രനിൽ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുക.

 ചന്ദ്രയാൻ പരമ്പരയിലെ ആദ്യത്തേത്, അതായത് ചന്ദ്രയാൻ-1, ചന്ദ്രന്റെ ഉപരിതലത്തിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഡോ ജിതേന്ദ്ര സിംഗ് അനുസ്മരിച്ചു.  ചന്ദ്രയാൻ-3 ദൗത്യം 2023 ജൂലൈ 14 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് GSLV മാർക്ക് 3 (LVM 3) ഹെവി-ലിഫ്റ്റ് വിക്ഷേപണ വാഹനം   വഴി ഉച്ചയ്ക്ക് 2:35 നാണ് വിക്ഷേപിച്ചത്

 
 
*********
 

(Release ID: 1950846) Visitor Counter : 405