പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റ്  ഡോ സെയ്ദ് ഇബ്രാഹിം റൈസിയുമായി ആശയവിനിമയം നടത്തി


ഇരു നേതാക്കളും നിരവധി ഉഭയകക്ഷി, പ്രാദേശിക പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു

ദക്ഷിണാഫ്രിക്കയിൽ ബ്രിക്‌സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായിട്ടായിരുന്നു ടെലിഫോൺ സംഭാഷണം.

Posted On: 18 AUG 2023 6:12PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റ് ഡോ സെയ്ദ് ഇബ്രാഹിം റൈസിയുമായി ടെലിഫോൺ സംഭാഷണം നടത്തി. നിരവധി ഉഭയകക്ഷി, പ്രാദേശിക പ്രാധാന്യമുള്ള വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു.

ചരിത്രപരവും സാംസ്കാരികപരവുമായ അടുത്ത ബന്ധമാണ് ഇന്ത്യ-ഇറാൻ അടുപ്പത്തിന് അടിവരയിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഒരു കണക്ടിവിറ്റി ഹബ്ബായി ചബഹാർ തുറമുഖത്തിന്റെ മുഴുവൻ സാധ്യതകളും സാക്ഷാത്കരിക്കുന്നതുൾപ്പെടെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള  പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു.

ഇരു നേതാക്കളും ബ്രിക്‌സിന്റെ വിപുലീകരണം ഉൾപ്പെടെയുള്ള ബഹുമുഖ വേദികളിലെ സഹകരണം ചർച്ച ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ പശ്ചാതലത്തിലെ കൂടിക്കാഴ്ചയ്ക്ക്  മുന്നോടിയായിട്ടായിരുന്നു ടെലിഫോൺ സംഭാഷണം.

--NS--



(Release ID: 1950217) Visitor Counter : 135