പ്രധാനമന്ത്രിയുടെ ഓഫീസ്
മുൻ ഡിആർഡിഒ ഡയറക്ടർ ജനറൽ ഡോ. വി.എസ്. അരുണാചലത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
17 AUG 2023 10:08AM by PIB Thiruvananthpuram
മുൻ ഡിആർഡിഒ ഡയറക്ടർ ജനറൽ ഡോ. വി.എസ്. അരുണാചലത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ഡോ. വി.എസ്. അരുണാചലത്തിന്റെ വിയോഗം ശാസ്ത്ര സമൂഹത്തിലും തന്ത്രപ്രധാനമായ ലോകത്തും വലിയ ശൂന്യത സൃഷ്ടിക്കുന്നു. അദ്ദേഹത്തിന്റെ അറിവ്, ഗവേഷണത്തോടുള്ള അഭിനിവേശം, ഇന്ത്യയുടെ സുരക്ഷാ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രേഷ്ടമായ സംഭാവനകൾ എന്നിവയുടെ പേരിൽ അദ്ദേഹം വളരെയധികം പ്രശംസിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തിനും അഭ്യുദയകാംക്ഷികൾക്കും അനുശോചനം. ഓം ശാന്തി.”
***
--ND--
(Release ID: 1949756)
Visitor Counter : 164
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada