മന്ത്രിസഭ
azadi ka amrit mahotsav

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അംഗീകൃത സാമ്പത്തിക ഓപ്പറേറ്റർമാരുടെ പരസ്പര അംഗീകാര ക്രമീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ  അംഗീകാരം 

Posted On: 16 AUG 2023 4:30PM by PIB Thiruvananthpuram

സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്‌ട് ടാക്‌സ് ആൻഡ് കസ്റ്റംസ് , ഇന്ത്യാ ഗവൺമെന്റിന്റെ റവന്യൂ വകുപ്പ്, ആഭ്യന്തര വകുപ്പ്, ഓസ്‌ട്രേലിയൻ ഗവൺമെന്റിന്റെ ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് ഉൾപ്പെടുന്ന ആഭ്യന്തര വകുപ്പ്   എന്നിവ തമ്മിലുള്ള പരസ്പര അംഗീകാര ക്രമീകരണം (എംആർഎ) ഒപ്പിടുന്നതിനും അംഗീകരിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽഓസ്‌ട്രേലിയൻ ഗവൺമെന്റിനെ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി.   

ഇറക്കുമതി ചെയ്യുന്ന രാജ്യത്തെ കസ്റ്റംസ് അധികാരികൾ ചരക്കുകളുടെ ക്ലിയറൻസിൽ ഒപ്പിട്ട ഇരുവരുടെയും അംഗീകൃതവും വിശ്വസനീയവുമായ കയറ്റുമതിക്കാർക്ക് പരസ്പര ആനുകൂല്യങ്ങൾ നൽകുന്നതിന് ഈ ക്രമീകരണം ലക്ഷ്യമിടുന്നു. അംഗീകൃത സാമ്പത്തിക ഓപ്പറേറ്റർമാരുടെ പരസ്പര അംഗീകാരം, ആഗോള തലത്തിൽ വ്യാപാരം നടത്തുന്നതിന് ഉയർന്ന സൗകര്യം നൽകുമ്പോൾ, വിതരണ ശൃംഖലകളുടെ എൻഡ്-ടു-എൻഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ആഗോള വ്യാപാരം സുരക്ഷിതമാക്കുന്നതിനും സുഗമമാക്കുന്നതിനുമുള്ള വേൾഡ് കസ്റ്റംസ് ഓർഗനൈസേഷന്റെ സേഫ് ഫ്രെയിംവർക്ക് ഓഫ് സ്റ്റാൻഡേർഡിന്റെ ഒരു പ്രധാന ഘടകമാണ്. ഈ ക്രമീകരണം ഓസ്‌ട്രേലിയയിലേക്കുള്ള ഞങ്ങളുടെ കയറ്റുമതിക്കാർക്ക് ഗുണം ചെയ്യും, അതുവഴി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പ്രോത്സാഹിപ്പിക്കും.

ഓസ്‌ട്രേലിയയിലെ ഓസ്‌ട്രേലിയൻ ട്രസ്റ്റഡ് ട്രേഡർ പ്രോഗ്രാമിന്റെയും ഇന്ത്യയിലെ അംഗീകൃത ഇക്കണോമിക് ഓപ്പറേറ്റർ പ്രോഗ്രാമിന്റെയും പരസ്പര അംഗീകാരം ഇരു രാജ്യങ്ങളിലെയും അംഗീകൃത പ്രതിനിധികൾ ഒപ്പിട്ട തീയതി മുതൽ പ്രാബല്യത്തിൽ വരും. ഇരു രാജ്യങ്ങളിലെയും കസ്റ്റംസ് അഡ്മിനിസ്‌ട്രേഷനുകളുടെ സമ്മതത്തോടെ നിർദ്ദിഷ്ട പരസ്പര അംഗീകാരം  സംബന്ധിച്ച  ക്രമീകരണത്തിന് അന്തിമ രൂപം നൽകിയത് .

--ND--


(Release ID: 1949495) Visitor Counter : 385