പ്രധാനമന്ത്രിയുടെ ഓഫീസ്
മൂന്ന് പതിറ്റാണ്ട് നീണ്ട അനിശ്ചിതത്വത്തിനും അസ്ഥിരതയ്ക്കും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും ശേഷം ശക്തവും സുസ്ഥിരവുമായ ഒരു ഗവണ്മെന്റ് രൂപീകരിച്ചതിന് രാജ്യത്തെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
ജനങ്ങളുടെ പണത്തിന്റെ ഓരോ ചില്ലിക്കാശും 'സർവ ജൻ ഹിതയ്, സർവ ജൻ സുഖയ്'ക്കായി ഗവണ്മെന്റ് ഓരോ നിമിഷവും വിനിയോഗിക്കുന്നു: പ്രധാനമന്ത്രി
രാജ്യത്തിന്റെ സന്തുലിത വികസനത്തിനായി വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതുതായി സൃഷ്ടിക്കപ്പെട്ട മന്ത്രാലയങ്ങളുടെ പങ്ക് ശ്രീ മോദി ഊന്നിപ്പറഞ്ഞു
Posted On:
15 AUG 2023 12:44PM by PIB Thiruvananthpuram
77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ചുവപ്പു കോട്ടയിൽ നിന്ന് രാജ്യത്തെ 140 കോടി ജനങ്ങളെ അഭിസംബോധന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, മൂന്ന് പതിറ്റാണ്ട് നീണ്ട അനിശ്ചിതത്വത്തിനും അസ്ഥിരതയ്ക്കും രാഷ്ട്രീയ നിർബന്ധങ്ങൾക്കും ശേഷം ശക്തവും സുസ്ഥിരവുമായ ഒരു ഗവണ്മെന്റ് രൂപീകരിച്ചതിന് രാജ്യത്തെ അഭിനന്ദിച്ചു. രാജ്യത്തിന്റെ സന്തുലിത വികസനത്തിനായി, 'സർവ ജൻ ഹിതയ്, സർവ ജൻ സുഖേ' എന്നതിനായി ജനങ്ങളുടെ പണത്തിന്റെ ഓരോ ചില്ലിക്കാശും , സമയത്തിന്റെ ഓരോ നിമിഷവും വിനിയോഗിക്കുന്ന തരത്തിലുള്ള ഗവൺമെന്റാണ് രാജ്യത്തിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രം ആദ്യം എന്ന ഒറ്റ അളവുകോലുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയുന്നതിൽ അഭിമാനമുണ്ടെന്ന് , പ്രധാനമന്ത്രി പറഞ്ഞു. ഗവണ്മെന്റ് എടുക്കുന്ന എല്ലാ തീരുമാനങ്ങളും ഈ ദിശയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ എല്ലാ കോണുകളിലും മാറ്റത്തിനായി പ്രവർത്തിക്കുന്ന, ബ്യൂറോക്രസിയെ തന്റെ കൈകളും കാലുകളും എന്ന് ശ്രീ മോദി വിശേഷിപ്പിച്ചു. “അതുകൊണ്ടാണ് 'പരിഷ്‌ക്കരണം, പ്രകടനം, പരിവർത്തനം' എന്ന ഈ കാലഘട്ടം ഇപ്പോൾ ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നത്. വരാനിരിക്കുന്ന ആയിരം വർഷങ്ങളുടെ അടിത്തറ ശക്തിപ്പെടുത്താൻ പോകുന്ന അത്തരം ശക്തികളെ ഞങ്ങൾ രാജ്യത്തിനുള്ളിൽ പ്രോത്സാഹിപ്പിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
സന്തുലിത വികസനത്തിനായി പുതിയ മന്ത്രാലയങ്ങൾ രൂപീകരിച്ചു
വിവിധ മേഖലകളിൽ പുതിയ മന്ത്രാലയങ്ങൾ രൂപീകരിച്ച് രാജ്യത്ത് സന്തുലിത വികസനത്തിനായുള്ള ഗവൺമെന്റിന്റെ മുൻകൈയെക്കുറിച്ച് പ്രധാനമന്ത്രി ദീർഘമായി സംസാരിച്ചു. ലോകത്തിന് യുവശക്തിയും യുവാക്കൾക്ക് കഴിവുകളും ആവശ്യമാണെന്ന് ശ്രീ മോദി പറഞ്ഞു. നൈപുണ്യ വികസനത്തിനായുള്ള പുതിയ മന്ത്രാലയം ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ലോകത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നമ്മുടെ രാജ്യത്തെ ഓരോ പൗരനിലും ശുദ്ധമായ കുടിവെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ജലശക്തി മന്ത്രാലയം ഊന്നൽ നൽകുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. “പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള സംവേദനക്ഷമമായ സംവിധാനങ്ങളുടെ വികസനത്തിൽ ഞങ്ങൾ ആവർത്തിച്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ മഹാമാരിയുടെ ഇരുണ്ട കാലത്ത് ഇന്ത്യ എങ്ങനെ വെളിച്ചം കാണിച്ചു എന്നതിനെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ഗവണ്മെന്റ് പ്രത്യേക ആയുഷ് മന്ത്രാലയം സൃഷ്ടിച്ചുവെന്നും ഇന്ന് യോഗയും ആയുഷും ലോകത്ത് തരംഗമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണയെ ഇന്ത്യ ധീരതയോടെ നേരിട്ടതിന് ശേഷം, ലോകം സമഗ്രമായ ആരോഗ്യ സംരക്ഷണത്തിനായി നോക്കുകയാണ്, ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദനം എന്നിവയ്‌ക്കായി പ്രത്യേക മന്ത്രാലയത്തെ പരാമർശിച്ച പ്രധാനമന്ത്രി അവ ഗവൺമെന്റിന്റെയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെയും നിർണായക സംഭാവനകളും സ്തംഭങ്ങളുമാണെന്ന് വിശേഷിപ്പിച്ചു. ഗവണ്മെന്റ് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ സമൂഹത്തിൽ നിന്നും ആ വിഭാഗത്തിൽ നിന്നും ആരും പിന്നോക്കം പോകാതിരിക്കാൻ പുതിയ മന്ത്രാലയം ഒരു പ്രധാന പങ്ക് വഹിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമാണ് സഹകരണ പ്രസ്ഥാനമെന്ന് എന്ന് ശ്രീ മോദി വിശേഷിപ്പിച്ചു. പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയം സഹകരണ സ്ഥാപനങ്ങളിലൂടെ തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുകയാണെന്നും അതിലൂടെ പാവപ്പെട്ടവരിൽ ഏറ്റവും പാവപ്പെട്ടവരെ കേൾക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ചെറിയ യൂണിറ്റിന്റെ ഭാഗമായി രാജ്യത്തിന്റെ വികസനത്തിന് സംഘടിതമായി സംഭാവന നൽകാൻ മന്ത്രാലയം അവരെ സഹായിക്കുന്നു. “സഹകരണത്തിലൂടെ ഞങ്ങൾ അഭിവൃദ്ധിയുടെ പാത സ്വീകരിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.
*****
ND
(Release ID: 1948872)
Visitor Counter : 110
Read this release in:
Kannada
,
Khasi
,
English
,
Khasi
,
Urdu
,
Nepali
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu