പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലോകമാന്യ തിലകന്റെ ചരമവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലി അർപ്പിച്ചു


പ്രധാനമന്ത്രി ലോകമാന്യ തിലക് ദേശീയ അവാർഡ് സ്വീകരിക്കും

Posted On: 01 AUG 2023 8:29AM by PIB Thiruvananthpuram

ലോകമാന്യ തിലകന്റെ ചരമ വാർഷിക ദിനത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

ലോകമാന്യ തിലക് ദേശീയ അവാർഡ് ഇന്ന് പൂനെയിൽ വെച്ച് ശ്രീ മോദി ഏറ്റുവാങ്ങും. പുണെയിലെ പ്രധാന വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി മോദി നിർവഹിക്കും.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ലോകമാന്യ തിലകന്റെ ചരമവാർഷികത്തിൽ  ഞാൻ അദ്ദേഹത്തെ ആദരിക്കുന്നു. ലോകമാന്യ തിലക് ദേശീയ അവാർഡ് സ്വീകരികാനായി   ഇന്ന് ഞാൻ പൂനെയിൽ  ആയിരിക്കും. നമ്മുടെ ചരിത്രത്തിലെ ഇത്രയും മഹത്തായ വ്യക്തിത്വത്തിന്റെ പ്രവർത്തനവുമായി അടുത്ത ബന്ധമുള്ള ഈ അവാർഡ് എനിക്ക് ലഭിച്ചതിൽ ഞാൻ തീർച്ചയായും വിനയാന്വിതനാണ്.

ചില സുപ്രധാന വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഞാൻ നിർവഹിക്കും."

 

ND

(Release ID: 1944535) Visitor Counter : 142