പ്രധാനമന്ത്രിയുടെ ഓഫീസ്‌

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ പടക്ക നിർമാണശാലയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം 


അപകടത്തിനിരയായവർക്ക് ധനസഹായം പ്രഖ്യാപിച്ചു

Posted On: 29 JUL 2023 4:32PM by PIB Thiruvananthpuram

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ പടക്ക നിർമാണശാലയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. .മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക്  പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക്  50,000 രൂപ വീതവും  ധനസഹായം  പ്രഖ്യാപിച്ചു

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:

"തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ പടക്കനിർമ്മാണശാലയിലുണ്ടായ ദാരുണമായ അപകടത്തിൽ അഗാധമായ ദുഃഖമുണ്ട്, അതിന്റെ ഫലമായി വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടു. ഈ ദുഷ്‌കരമായ സമയത്ത് ചിന്തകളും പ്രാർത്ഥനകളും അപകടത്തിനിരയായ കുടുംബങ്ങൾക്കൊപ്പമാണ് . പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക്  പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക്  50,000 രൂപ വീതവും  ധനസഹായം  പ്രഖ്യാപിച്ചു."

 

 

*****

--ND--

(Release ID: 1943959) Visitor Counter : 110