ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

ചില്ലറ വിൽപന വില വർധിക്കുന്നത് തടയാൻ പ്രധാന ഉപഭോഗ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നതിനായി എപി, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് തക്കാളി സംഭരിക്കാൻ ഉപഭോക്തൃ കാര്യ വകുപ്പ് നിർദ്ദേശം നൽകി

പോസ്റ്റഡ് ഓണ്‍: 12 JUL 2023 12:46PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ജൂലൈ 12, 2023

ചില്ലറ വിൽപന വില പരമാവധി വർധിച്ച പ്രധാന ഉപഭോഗ കേന്ദ്രങ്ങളിൽ ഒരേസമയം വിതരണം ചെയ്യുന്നതിനായി ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മണ്ഡികളിൽ നിന്ന് തക്കാളി ഉടൻ സംഭരിക്കാൻ ദേശീയ കാർഷിക സഹകരണ വിപണന ഫെഡറേഷനും (നാഫെഡ്) നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷനും (എൻസിസിഎഫ്) ഉപഭോക്തൃകാര്യ വകുപ്പ് നിർദേശം നൽകി. കഴിഞ്ഞ ഒരു മാസത്തിൽ.

 
നിലവിലെ വില അഖിലേന്ത്യാ ശരാശരിയേക്കാൾ കൂടുതലുള്ള കേന്ദ്രങ്ങളിൽ കഴിഞ്ഞ ഒരു മാസമായി ചില്ലറ വിൽപ്പന വിലയിലുണ്ടായ മൊത്തം വർധനയുടെ (absolute increase) അടിസ്ഥാനത്തിലാണ് വിതരണം ലക്ഷ്യമിടുന്ന കേന്ദ്രങ്ങൾ കണ്ടെത്തിയത്.


വിശദാംശങ്ങൾ: https://pib.gov.in/PressReleseDetail.aspx?PRID=1938858

****

 
 

( റിലീസ് ഐ.ഡി: 1939027) സന്ദര്‍ശക കൗണ്ടര്‍ : 190