പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തർപ്രദേശിലെ ഗോരഖ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു 


ഗോരഖ്പൂർ റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിന് തറക്കല്ലിട്ടു 

Posted On: 07 JUL 2023 8:09PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ ഗോരഖ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ഗോരഖ്പൂർ - ലഖ്‌നൗ വന്ദേ ഭാരത് എക്‌സ്പ്രസ്, ജോധ്പൂർ - അഹമ്മദാബാദ് (സബർമതി) വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയാണ് ഈ  വന്ദേ ഭാരത് ട്രെയിനുകൾ. ഗോരഖ്പൂർ റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. 498 കോടി രൂപ ചെലവിട്ട് നിർദിഷ്ട ഗൊരഖ്പൂർ റെയിൽവേ സ്റ്റേഷന്റെ മാതൃകയും  അദ്ദേഹം  പരിശോധിച്ചു.

പശ്ചാത്തലം :

ഗോരഖ്പൂർ - ലഖ്‌നൗ വന്ദേ ഭാരത് എക്‌സ്‌പ്രസ് അയോധ്യയിലൂടെ കടന്നുപോകുകയും സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും വിനോദസഞ്ചാരത്തിന് ഒരു കുതിപ്പ് നൽകുകയും ചെയ്യും. ജോധ്പൂർ - സബർമതി വന്ദേ ഭാരത് എക്സ്പ്രസ് ജോധ്പൂർ, അബു റോഡ്, അഹമ്മദാബാദ് തുടങ്ങിയ പ്രശസ്ത സ്ഥലങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും മേഖലയിലെ സാമൂഹിക-സാമ്പത്തിക വികസനം വർദ്ധിപ്പിക്കുകയും ചെയ്യും.

ഏകദേശം 498 കോടി രൂപ ചെലവിൽ ഗൊരഖ്പൂർ റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിനുള്ള തറക്കല്ലിടൽ യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ ഒരുക്കും.

 

--ND--


(Release ID: 1938053) Visitor Counter : 141