പ്രധാനമന്ത്രിയുടെ ഓഫീസ്‌

മഹാരാഷ്ട്രയിലെ ധൂലെ അപകടം : പ്രധാനമന്ത്രി അനുശോചിച്ചു


പിഎംഎൻആർഎഫിൽ നിന്ന് സഹായധനം പ്രഖ്യാപിച്ചു

Posted On: 04 JUL 2023 9:40PM by PIB Thiruvananthpuram

മഹാരാഷ്ട്രയിലെ ധൂലെയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ഉറ്റ ബന്ധുക്കൾക്ക്   പിഎംഎൻആർഎഫിൽ നിന്ന്  2 ലക്ഷം രൂപയും , പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി  സഹായധനം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

“മഹാരാഷ്ട്രയിലെ ധൂലെയിലുണ്ടായ അപകടം ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ  നൽകും. പരിക്കേറ്റവർക്ക് അൻപതിനായിരം  രൂപ വീതവും  നൽകും : പ്രധാനമന്ത്രി നരേന്ദ്രമോദി.

--ND--



(Release ID: 1937391) Visitor Counter : 106