പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബുൽധാന ബസ്സപകടം : പ്രധാനമന്ത്രി അനുശോചിച്ചു


PMNRF-ൽ നിന്ന് എക്സ് ഗ്രേഷ്യ പ്രഖ്യാപിച്ചു

Posted On: 01 JUL 2023 10:22AM by PIB Thiruvananthpuram

മഹാരാഷ്ട്രയിലെ ബുൽധാനയിൽ ബസ് അപകടത്തിൽ മരിച്ചവർക്ക്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി പിഎംഎൻആർഎഫിൽ നിന്ന് മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും  സഹായധനം പ്രഖ്യാപിച്ചു. 

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

“മഹാരാഷ്ട്രയിലെ ബുൽധാനയിലുണ്ടായ വിനാശകരമായ ബസ് അപകടത്തിൽ അഗാധമായ ദുഃഖമുണ്ട്. എന്റെ ചിന്തകളും പ്രാർത്ഥനകളും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. പ്രാദേശിക ഭരണകൂടം ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്.

“ബുൽധാനയിൽ ബസ് അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപയും,  പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.

 

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of those who lost their lives in the bus mishap in Buldhana. Rs. 50,000 would be given to the injured: PM @narendramodi

— PMO India (@PMOIndia) July 1, 2023

 

***

--ND--
*


(Release ID: 1936597) Visitor Counter : 130