പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രസിഡന്റ് പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു
ഉഭയകക്ഷി, മേഖലാ , ആഗോള വിഷയങ്ങൾ അവർ ചർച്ച ചെയ്തു
സംവാദത്തിനും നയതന്ത്രത്തിനും വേണ്ടിയുള്ള തന്റെ ആഹ്വാനം പ്രധാനമന്ത്രി ആവർത്തിച്ചു
प्रविष्टि तिथि:
30 JUN 2023 7:02PM by PIB Thiruvananthpuram
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തി.
ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി അവലോകനം ചെയ്ത അവർ പരസ്പര താൽപ്പര്യമുള്ള മേഖലാ , ആഗോള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു.
റഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രിയെ അറിയിച്ചു.
ഉക്രെയ്നിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനിടെ, സംഭാഷണത്തിനും നയതന്ത്രത്തിനും വേണ്ടിയുള്ള തന്റെ ആഹ്വാനം പ്രധാനമന്ത്രി ആവർത്തിച്ചു.
സമ്പർക്കത്തിൽ തുടരാനും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേകവും വിശേഷാധികാരങ്ങളുള്ളതുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരാനും ഇരു നേതാക്കളും സമ്മതിച്ചു.
ND
(रिलीज़ आईडी: 1936546)
आगंतुक पटल : 193
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada