പ്രധാനമന്ത്രിയുടെ ഓഫീസ്‌

17-ാമത് ഇന്ത്യന്‍ സഹകരണ കോണ്‍ഗ്രസിനെ ജൂലൈ ഒന്നിന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും


'അമൃത കാലം : ഊര്‍ജ്ജസ്വലമായ ഇന്ത്യയ്ക്കായി സഹകരണത്തിലൂടെ അഭിവൃദ്ധി' എന്നതാണ് ആശയം


Posted On: 30 JUN 2023 3:09PM by PIB Thiruvananthpuram

അന്താരാഷ്ട്ര  സഹകരണ ദിനത്തോടനുബന്ധിച്ച്, ജൂലൈ 1 ന് രാവിലെ 11 മണിക്ക് ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ 17-ാമത് ഇന്ത്യന്‍ സഹകരണ കോണ്‍ഗ്രസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.
''സഹകര്‍ സേ സമൃദ്ധി (സഹകരണത്തിലൂടെ സമൃദ്ധി) എന്ന ദര്‍ശനത്തില്‍ ഉറച്ചവിശ്വസിക്കുന്ന പ്രധാനമന്ത്രി നയിക്കുന്ന ഗവണ്‍മെന്റ് തുടര്‍ച്ചയായി രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഈ ശ്രമത്തിന് കരുത്തുപകരാനായി ഒരു പ്രത്യേക സഹകരണ മന്ത്രാലയം തന്നെ ഗവണ്‍മെന്റ് രൂപീകരിച്ചു. പരിപാടിയിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തം ഈ ദിശയിലുള്ള മറ്റൊരു ചുവടുവയ്പാണ്.
ജൂലൈ 1-2 തീയതികളിലാണ് 17-ാമത് ഇന്ത്യന്‍ സഹകരണ കോണ്‍ഗ്രസ് 2023 സംഘടിപ്പിക്കുന്നത്. സഹകരണ പ്രസ്ഥാനത്തിലെ വിവിധ പ്രവണതകള്‍ ചര്‍ച്ച ചെയ്യുക, അവലംബിക്കുന്ന മികച്ച സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുക, നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ചചെയ്യുക, ഇന്ത്യയുടെ സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കുള്ള ഭാവി നയദിശകളില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ''അമൃത് കാല്‍: ഊര്‍ജ്ജസ്വലമായ ഇന്ത്യയ്ക്കായി സഹകരണത്തിലൂടെ അഭിവൃദ്ധി'' എന്ന പ്രധാന വിഷയത്തെ അധിഷ്ഠിതമാക്കി ഏഴ് സാങ്കേതിക സെഷനുകള്‍ ഉണ്ടായിരിക്കും. പ്രാഥമികതലം മുതല്‍ ദേശീയ തലം വരെയുള്ള സഹകരണ സ്ഥാപനങ്ങള്‍, അന്താരാഷ്ട്ര സഹകരണ സംഘടനകളുടെ പ്രതിനിധികള്‍, അന്താരാഷ്ട്ര സഹകരണ കൂട്ടായ്മയുടെ പ്രതിനിധികള്‍, മന്ത്രാലയങ്ങള്‍, സര്‍വകലാശാലകള്‍, പ്രമുഖ സ്ഥാപനങ്ങള്‍ എന്നിവയിലെ പ്രതിനിധികള്‍ എന്നിങ്ങനെ 3600-ലധികം പങ്കാളികളുടെ പങ്കാളിത്തത്തിന് സമ്മേളനം സാക്ഷ്യം വഹിക്കും.

 

ND



(Release ID: 1936392) Visitor Counter : 145