പ്രധാനമന്ത്രിയുടെ ഓഫീസ്‌

യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

Posted On: 23 JUN 2023 7:33AM by PIB Thiruvananthpuram

  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 22 ന് യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. യുഎസ് പ്രതിനിധി സഭയുടെ സ്പീക്കർ കെവിൻ മക്കാർത്തി, സെനറ്റിലെ   മുഖ്യ  നേതാവ്   ചാൾസ് ഷുമർ,  സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോണൽ, ഡെമോക്രാറ്റിക്  നേതാവ് ഹക്കീം ജെഫ്രീസ്,  എന്നിവരുടെ  ക്ഷണപ്രകാരമായിരുന്നു  അഭിസംബോധന. 

.യുഎസ് വൈസ് പ്രസിഡന്റ്  കമലാ ഹാരിസും   സമ്മേളനത്തിൽ  പങ്കെടുത്തു.

ക്യാപിറ്റൽ ഹില്ലിൽ എത്തിയ പ്രധാനമന്ത്രിക്ക് കോൺഗ്രസ് നേതാക്കൾ ഔദ്യോഗിക സ്വീകരണം നൽകി. അതിനുശേഷം, ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തിയുമായും കോൺഗ്രസ് നേതാക്കളുമായും പ്രധാനമന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തി.

ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന് യുഎസ് കോൺഗ്രസിൽ ദീർഘകാലവും ശക്തവുമായ ഉഭയകക്ഷി പിന്തുണയ്‌ക്ക് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ നന്ദി  അറിയിച്ചു.

ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തിൽ കൈവരിച്ച ദ്രുതഗതിയിലുള്ള മുന്നേറ്റത്തെക്കുറിച്ച് സംസാരിക്കുകയും ഉഭയകക്ഷി ബന്ധം ഉയർത്തുന്നതിനുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെക്കുകയും ചെയ്തു. ഇന്ത്യ കൈവരിച്ച വൻ പുരോഗതിയെക്കുറിച്ചും അത് ലോകത്തിന് നൽകുന്ന അവസരങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

പ്രധാനമന്ത്രിയുടെ ആദരസൂചകമായി സ്പീക്കർ മക്കാർത്തി സ്വീകരണം നൽകി. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള  പ്രധാനമന്ത്രിയുടെ രണ്ടാമത്തെ പ്രസംഗമാണിത്. 2016 സെപ്റ്റംബറിൽ യുഎസ്എയിലേക്കുള്ള ഔദ്യോഗിക സന്ദർശന വേളയിൽ അദ്ദേഹം മുമ്പ് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തിരുന്നു.

 

ND



(Release ID: 1934672) Visitor Counter : 108