പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഒഡിഷയിൽ ട്രെയിന്‍ അപകടം നടന്ന സ്ഥലം പ്രധാനമന്ത്രി സന്ദർശിച്ചു; രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി


അപകടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഗവണ്മെന്റ്: പ്രധാനമന്ത്രി

പരിക്കേറ്റവര്‍ക്കു വൈദ്യസഹായമെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും: പ്രധാനമന്ത്രി

ദുരന്തത്തിന്റെ വ്യാപ്തി ലഘൂകരിക്കുന്നതിനുള്ള 'ഗവണ്മെന്റിന്റെ സർവതോമുഖ' സമീപനത്തിന് പ്രധാനമന്ത്രി ഊന്നൽ നൽകി

അപകടത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷവേണമെന്നും അന്വേഷണം വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു

രക്ഷാപ്രവര്‍ത്തത്തിനൊപ്പം അപകടത്തില്‍ കേടുസംഭവിച്ച ട്രാക്കുകള്‍ പുനഃസ്ഥാപിക്കുന്നതിനും റെയില്‍വേ പ്രയത്നിക്കുകയാണെന്ന് പ്രധാനമന്ത്രി

അപകടസമയത്ത് കൃത്യമായി ഇടപെട്ട ഒഡിഷ ഗവണ്മെന്റിനെയും പ്രാദേശിക ഭരണസംവിധാനത്തെയും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ പ്രദേശവാസികളെയും, പ്രത്യേകിച്ച് ചെറുപ്പക്കാരെയും, പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 03 JUN 2023 6:49PM by PIB Thiruvananthpuram

ഒഡിഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടം നടന്ന സ്ഥലം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്ദർശിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരേയും അദ്ദേഹം സന്ദര്‍ശിച്ചു.

ട്രെയിനില്‍ സഞ്ചരിച്ചിരുന്ന വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഈ അപകടത്തില്‍പ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ദാരുണമായ അപകടത്തെക്കുറിച്ച് സംസാരിക്കവേ, അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യസഹായമെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. അപകടത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ നഷ്ടപ്പെട്ട കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഗവണ്മെന്റെന്നും പ്രധാനമന്ത്രി പറഞ്ഞു.

അപകടത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാനും അന്വേഷണം വേഗത്തിലാക്കാനും നിര്‍ദേശിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അപകടസമയത്ത് കൃത്യമായി ഇടപെട്ട ഒഡിഷ ഗവണ്മെന്റ്, തദ്ദേശഭരണസംവിധാനം, രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ പ്രദേശവാസികള്‍, പ്രത്യേകിച്ച് ചെറുപ്പക്കാര്‍,  എന്നിവരെ പ്രധാനമന്ത്രി പ്രത്യേകം അനുമോദിച്ചു. രാത്രിമുഴുവൻ ഇവർ സഹായത്തിനെത്തി. അപകടത്തില്‍ പരിക്കേറ്റ് നിരവധിപേരെയാണ് ആശുപത്രിയില്‍ എത്തിച്ചത്.  ഇവരെ സഹായിക്കാൻ ഈ സമയത്ത് രക്തദാനത്തിന് തയ്യാറായി ആശുപത്രിയില്‍ തടിച്ചുകൂടിയ തദ്ദേശവാസികളേയും അദ്ദേഹം അനുമോദിച്ചു. രക്ഷാപ്രവര്‍ത്തത്തിനൊപ്പം, അപകടത്തില്‍ കേടുസംഭവിച്ച ട്രാക്കുകള്‍ പുനഃസ്ഥാപിക്കുന്നതിനും റെയില്‍വേ പ്രയത്നിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ഭരണാധികാരികളോടും റെയില്‍വേ അധികൃതരോടും  വിശദമായി സംസാരിച്ച പ്രധാനമന്ത്രി ദുരന്തത്തിന്റെ വ്യാപ്തി ലഘൂകരിക്കുന്നതിനുള്ള 'ഗവണ്മെന്റിന്റെ സർവതോമുഖ' സമീപനത്തിനും ഊന്നൽ നൽകി.

ND


(Release ID: 1929682) Visitor Counter : 147