പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗവണ്മെന്റിന്റെ വികസന യാത്രകൾ കാണിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് പ്രധാനമന്ത്രി പങ്കിട്ടു

Posted On: 30 MAY 2023 9:58AM by PIB Thiruvananthpuram

കഴിഞ്ഞ 9 വർഷത്തെ ഗവണ്മെന്റിന്റെ  കീഴിലുള്ള വികസന യാത്രകൾ കാണിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് പ്രധാനമന്ത്രി പങ്കിട്ടു. വിവിധ ഗവണ്മെന്റ്  പദ്ധതികളിൽ നിന്ന് ജനങ്ങൾ എങ്ങനെ പ്രയോജനം നേടിയെന്ന് വെബ്സൈറ്റ് സന്ദർശിക്കാനും കാണാനും ശ്രീ മോദി എല്ലാവരേയും ക്ഷണിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"9 വർഷത്തെ രാഷ്ട്രത്തിന്റെ വളർച്ചയ്ക്ക് അചഞ്ചലമായ സമർപ്പണം.

ഞങ്ങളുടെ വികസന യാത്രയുടെ ഒരു നേർക്കാഴ്ച ലഭിക്കാൻ ഈ സൈറ്റ് nm-4.com/9yrsofseva സന്ദർശിക്കാൻ ഞാൻ എല്ലാവരേയും ക്ഷണിക്കുന്നു. വിവിധ ഗവണ്മെന്റ്  പദ്ധതികളിൽ നിന്ന് ജനങ്ങൾക്ക് എങ്ങനെ പ്രയോജനം ലഭിച്ചുവെന്ന് എടുത്തുപറയാനുള്ള അവസരവും ഇത് നൽകുന്നു. #9YearsOfSeva “

*****

-ND-

(Release ID: 1928191) Visitor Counter : 108