പ്രധാനമന്ത്രിയുടെ ഓഫീസ്
മൈസൂരുവിലും ധൻബാദിലും ഉണ്ടായ അപകടങ്ങളിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
പി എം എൻ ആർ എഫിൽ നിന്ന് സഹായ ധനം പ്രഖ്യാപിച്ചു
Posted On:
29 MAY 2023 8:37PM by PIB Thiruvananthpuram
മൈസൂരുവിലും ധൻബാദിലും ഉണ്ടായ അപകടങ്ങളിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരിതബാധിതർക്ക് പിഎംഎൻആർഎഫിൽ നിന്ന് ധനസഹായം ശ്രീ മോദി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"കർണ്ണാടകത്തിലെ മൈസൂരുവിലുണ്ടായ ദാരുണമായ അപകടത്തിൽ അഗാധമായ ദുഃഖമുണ്ട്. എന്റെ ചിന്തകൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് പ്രാർത്ഥിക്കുന്നു: പ്രധാനമന്ത്രി"
"ധൻബാദിലെ ഒരു അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു: പ്രധാനമന്ത്രി"
"മൈസൂരുവിലെയും ധൻബാദിലെയും ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും."
-ND-
(Release ID: 1928170)
Visitor Counter : 136
Read this release in:
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada