പ്രധാനമന്ത്രിയുടെ ഓഫീസ്
ദക്ഷിണ കൊറിയൻ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
Posted On:
20 MAY 2023 12:06PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 20 ന് ഹിരോഷിമയിൽ ജി-7 ഉച്ചകോടിയ്ക്കിടെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളുമായി കൂടിക്കാഴ്ച നടത്തി
ദക്ഷിണ കൊറിയ-ഇന്ത്യ പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോഗതി നേതാക്കൾ അവലോകനം ചെയ്യുകയും പ്രത്യേകിച്ച് വ്യാപാരം, നിക്ഷേപം, ഉയർന്ന സാങ്കേതികവിദ്യ, ഐടി ഹാർഡ്‌വെയർ നിർമ്മാണം, പ്രതിരോധം, സെമി കണ്ടക്ടർ , സംസ്കാരം തുടങ്ങിയ രംഗങ്ങളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തു,
ഇരുരാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50-ാം വാർഷികം ഈ വർഷം ആഘോഷിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ നേതാക്കൾ , തങ്ങളുടെ സഹകരണം കൂടുതൽ വർധിപ്പിക്കാൻ സമ്മതിച്ചതായും സൂചിപ്പിച്ചു.
ജി-20-ലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ പ്രസിഡന്റ് യൂൻ സുക് യോൾ അഭിനന്ദിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. ഈ വർഷം സെപ്റ്റംബറിൽ നടക്കുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിക്കായി പ്രസിഡന്റ് യൂണിന്റെ ഇന്ത്യാ സന്ദർശനത്തിനായി ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൊറിയൻ റിപ്പബ്ലിക്കിന്റെ ഇന്തോ-പസഫിക് തന്ത്രത്തെയും അതിൽ ഇന്ത്യക്കുള്ള പ്രാധാന്യത്തെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ച് നേതാക്കൾ അഭിപ്രായ വിനിമയവും നടത്തി.
-ND-
(Release ID: 1925796)
Visitor Counter : 138
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada