പോസ്റ്റഡ് ഓണ്‍:
16 MAY 2023 5:25PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിക്കിമിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്നു. സിക്കിമിന്റെ തുടർച്ചയായ വികസനത്തിനായി ശ്രീ മോദി പ്രാർത്ഥിക്കുകയും ചെയ്തു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“സിക്കിമിലെ എന്റെ സഹോദരീ സഹോദരന്മാർക്ക് സംസ്ഥാന രൂപീകരണ ദിനാശംസകൾ. ആശ്ചര്യകരമായ പ്രകൃതി സൗന്ദര്യവും കഠിനാധ്വാനികളായ ജനങ്ങളും കൊണ്ട് അനുഗ്രഹീതമായ ഒരു സംസ്ഥാനമാണിത്. വിവിധ മേഖലകളിൽ, വിശിഷ്യ ജൈവകൃഷിയിൽ സംസ്ഥാനം വലിയ പുരോഗതി കൈവരിച്ചു. സിക്കിമിന്റെ നിരന്തര വികസനത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു."
****
ND