വനിതാ, ശിശു വികസന മന്ത്രാലയം

മിഷൻ സക്ഷം അങ്കണവാടിയുടെയും പോഷൻ 2.0-ന്റെയും കീഴിൽ "പോഷൻ ഭി, പഠായി ഭി" പദ്ധതി ആരംഭിച്ചു

Posted On: 12 MAY 2023 10:04AM by PIB Thiruvananthpuram



ന്യൂ ഡൽഹി: മെയ് 12, 2023

കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി "പോഷൻ ഭി, പഠായി ഭി" അതായത് "വിദ്യാഭ്യാസത്തോടൊപ്പം പോഷകാഹാരം" പദ്ധതിക്ക് 2023 മെയ് 10 ന് വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ച ദേശീയ പരിപാടിയിൽ തുടക്കം കുറിച്ചു. വനിതാ ശിശു വികസന സഹമന്ത്രി ശ്രീ മുഞ്ജ്പാറ മഹേന്ദ്രഭായി ചടങ്ങിൽ സന്നിഹിതാനായിരുന്നു.

ഏർലി ചൈൽഡ്ഹുഡ് കെയർ ആൻഡ് എഡ്യൂക്കേഷൻ (ഇസിസിഇ) എന്ന പദ്ധതി ശക്തിപ്പെടുത്തുന്നത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. 800-ലധികം സംസ്ഥാന പ്രതിനിധികൾ, ഐസിഡിഎസ് പ്രവർത്തകർ, സിഡിപിഒമാർ, സൂപ്പർവൈസർമാർ, അങ്കണവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

മുഖ്യപ്രഭാഷണം നടത്തിയ ശ്രീമതി സ്മൃതി ഇറാനി 6 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളുടെയും സമഗ്രവികസനം ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത എടുത്തുപറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം 2020 (NEP) പ്രകാരം തെരെഞ്ഞെടുത്ത പ്രധാന മേഖലകളായ ശാരീരിക/മോട്ടോർ വികാസം, അവബോധം/സാമൂഹിക/വൈകാരിക/ധാർമ്മിക/സാംസ്കാരിക/കലാപരമായ കഴിവുകൾ എന്നിവ വികസിപ്പിക്കുന്നതിൽ NEP ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ന്റെയും മന്ത്രാലയം സ്ഥാപിച്ച ECCE നിയുക്ത സംഘത്തിന്റെയും ശുപാർശകൾ അനുസരിച്ചാണ് "പോഷൻ ഭി, പഠായി ഭി"സംരംഭത്തിന് കീഴിൽ ആശയവിനിമയത്തിനും ആദ്യകാല ഭാഷയിലും സാക്ഷരതയിലും സംഖ്യയിലും ഊന്നൽ നൽകുന്നത്. സംസ്ഥാന സർക്കാരുകളുമായും വിദഗ്ധരുമായും ഏറ്റവും പ്രധാനമായി രക്ഷിതാക്കളുമായും സമൂഹവുമായും നടത്തിയ സമഗ്രമായ കൂടിയാലോചനകളുടെ ഫലമാണ് നിയുക്ത സംഘത്തിന്റെ ശുപാർശകൾ.

പുതിയ അധ്യാപന സാമഗ്രികളെക്കുറിച്ചും (TLM) രീതിശാസ്ത്രത്തെക്കുറിച്ചും സംസാരിക്കവേ, 10,000-ത്തിലധികം സമൂഹങ്ങളിലായി 1.5 ദശലക്ഷം രക്ഷിതാക്കളിൽ ഒരു ലക്ഷം പ്രവർത്തനങ്ങളിലൂടെ ECCE സാമഗ്രിയും ദൃശ്യശ്രവ്യ സാമഗ്രിയും പരീക്ഷിച്ചതായി കേന്ദ്രമന്ത്രി അറിയിച്ചു.

 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് കോപ്പറേഷൻ ആൻഡ് ചൈൽഡ് ഡെവലപ്പ്മെൻറ്റിൻറ്റെ (NIPCCD)  നേതൃത്വത്തിൽ കളികളിലൂടെയുള്ള അദ്ധ്യാപനശാസ്‌ത്രത്തെപറ്റിയുള്ള മൂന്ന് ദിവസത്തെ പ്രത്യേക ഇസിസിഇ പരിശീലനത്തിലൂടെ 1.3 ദശലക്ഷത്തിലധികം അങ്കണവാടി ജീവനക്കാർക്ക് അധിക പിന്തുണയും "പോഷൻ ഭി, പഠായി ഭി" പ്രകാരം പ്രഖ്യാപിച്ചു.


(Release ID: 1923633) Visitor Counter : 111