പ്രധാനമന്ത്രിയുടെ ഓഫീസ്‌

സില്‍വാസ, ദാദ്ര, നഗര്‍ ഹവേലി എന്നിവിടങ്ങളില്‍ 4850 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.


നമോ മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കുകയും അത് രാജ്യത്തിന് സമര്‍പ്പിക്കുകയും ചെ
യ്തു.

ദിയു, സില്‍വാസ്സ എന്നിവിടങ്ങളിലെ നഗരപ്രദേശങ്ങളിലെ പിഎംഎവൈ ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറി.

''ഈ പദ്ധതികള്‍ ജീവിത സൗകര്യം, ടൂറിസം, ഗതാഗതം, ബിസിനസ്സ് എന്നിവ മെച്ചപ്പെടുത്തും. കൃത്യസമയത്ത് സേവനം ലഭ്യമാക്കുുന്ന പുതിയ തൊഴില്‍ സംസ്‌കാരത്തിന്റെ ഉദാഹരണമാണിത്.

'എല്ലാ പ്രദേശങ്ങളുടെയും സന്തുലിത വികസനം വലിയ മുന്‍ഗണനയാണ്'

'സേവനബോധം ഈ പ്രദേശത്തെ ജനങ്ങളെ അടയാളപ്പെടുത്തുന്നു'

'എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ശോഭനമായ ഭാവി ഉറപ്പാക്കുന്നതിനുള്ള ഒരു സാധ്യതയും നമ്മുടെ ഗവണ്‍മെന്റ് വിട്ടുകളയില്ലെന്നു ഞാന്‍ ഉറപ്പ് നല്‍കുന്നു'

'ഇന്ത്യയിലെ ജനങ്ങളുടെ പരിശ്രമങ്ങളും ഇന്ത്യയുടെ പ്രത്യേകതകളും ഉയര്‍ത്തിക്കാട്ടുന്നതിനുള്ള ഒരു മികച്ച വേദിയായി മന്‍ കി ബാത്ത് മാറിയിരിക്കുന്നു'

'ദാമന്‍, ദിയു, ദാദ്ര നാഗര്‍ ഹവേലി എന്നിവ തീരദേശ വിനോദസഞ്ചാരത്തിന്റെ പ്രധാന കേന്ദ്രമായാണു ഞാന്‍ കാണുന്നത്'

'രാജ്യം ഊന്നല്‍ നല്‍കുന്നത് 'തുഷ്ടികരണ'ത്തിനോ പ്രീണനത്തിനോ അല്ല, മറിച്ച് 'സന്തുഷ്ടികരണ'ത്തിനോ സംതൃപ്തിക്കോ ആണ്'

'പാര്‍ശ്വവല്‍കൃതരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് കഴിഞ്ഞ 9 വര്‍ഷമായി സദ്ഭരണത്തിന്റെ മുഖമുദ്രയാണ്'

'വിക്ഷിത് ഭാരതത്തിന്റെ ദൃഢനിശ്ചയവും അഭിവൃദ്ധിയും 'സബ്ക പ്രയാസ്' വഴി കൈവരിക്കും'

Posted On: 25 APR 2023 6:37PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സില്‍വാസ, ദാദ്ര, നഗര്‍ ഹവേലി എന്നിവിടങ്ങളില്‍ 4850 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. സില്‍വാസയിലെ നമോ മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമര്‍പ്പണം നിര്‍വഹിച്ചു. ഗവണ്‍മെന്റ് സ്‌കൂളുകള്‍, ദാമനിലെ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ്, വിവിധ റോഡുകളുടെ സൗന്ദര്യവല്‍ക്കരണം, ബലപ്പെടുത്തല്‍, വീതികൂട്ടല്‍, മത്സ്യ വിപണി, വാണിജ്യ സമുച്ചയം തുടങ്ങി 96 പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. ഈ മേഖലയിലെ ജലവിതരണ പദ്ധതി മെച്ചപ്പെടുത്തിയതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം, ദിയു, സില്‍വാസ്സ എന്നിവിടങ്ങളില്‍ നിന്നുള്ള നഗര പ്രദേശങ്ങളിലെ പിഎംഎവൈ ഗുണഭോക്താക്കള്‍ക്ക് വീടിന്റെ താക്കോല്‍ കൈമാറി.

കഴിഞ്ഞ ദിവസം, പ്രധാനമന്ത്രി സില്‍വാസയിലെ നമോ മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചു, അഅദ്ദേഹത്തോടൊപ്പം കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ദാമന്‍ ദിയു, ലക്ഷദ്വീപ് എന്നിവയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ പ്രഫുല്‍ പട്ടേലും ഉണ്ടായിരുന്നു. അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ധന്വന്തരിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. കോളേജ് കാമ്പസിന്റെ മാതൃക പരിശോധിച്ച പ്രധാനമന്ത്രി, അക്കാദമിക് ബ്ലോക്കിലെ അനാട്ടമി മ്യൂസിയം, ഡിസെക്ഷന്‍ മുറി എന്നിവയിലൂടെ നടന്നു. പ്രധാനമന്ത്രി സെന്‍ട്രല്‍ ലൈബ്രറി ചുറ്റിക്കണ്ട് സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പിട്ടു. അദ്ദേഹം ആംഫി തിയറ്ററിലെത്തി അവിടെ നിര്‍മ്മാണ തൊഴിലാളികളുമായി സംവദിച്ചു.

ദാമന്‍, ദിയു, ദാദ്ര നാഗര്‍ ഹവേലി എന്നിവയുടെ വികസന യാത്രയ്ക്ക് സാക്ഷ്യം വഹിക്കാനായതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ആളുകള്‍ താമസിക്കുന്നതിനാല്‍ സില്‍വാസയുടെ നാഗരികത വളര്‍ന്നുവരുന്നത് അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി. പാരമ്പര്യത്തോടും ആധുനികതയോടുമുള്ള ജനങ്ങളുടെ സ്നേഹം കണക്കിലെടുത്താണു കേന്ദ്രഭരണ പ്രദേശത്തിന്റെ വികസനത്തിനായി ഗവണ്‍മെന്റ് പൂര്‍ണ അര്‍പ്പണബോധത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേന്ദ്രഭരണ പ്രദേശത്തിലെ ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 5500 കോടി രൂപ വകയിരുത്തി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഇഡി ലൈറ്റ് തെരുവുകള്‍, വീടുതോറുമുള്ള മാലിന്യ ശേഖരണം, 100 ശതമാനം മാലിന്യ സംസ്‌കരണം എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കേന്ദ്രഭരണ പ്രദേശത്തിലെ വ്യവസായവും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായ സംസ്ഥാനത്തിന്റെ പുതിയ വ്യവസായ നയത്തെ അദ്ദേഹം പ്രശംസിച്ചു. 5000 കോടി രൂപയുടെ പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഇന്ന് തനിക്ക് അവസരം ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യം, പാര്‍പ്പിടം, ടൂറിസം, വിദ്യാഭ്യാസം, നഗരവികസനം എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ പദ്ധതികള്‍. ''അവ ജീവിത സൗകര്യം, ടൂറിസം, ഗതാഗതം, ബിസിനസ്സ് എന്നിവ മെച്ചപ്പെടുത്തും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ പദ്ധതികളെക്കുറിച്ച് പരാമര്‍ശിക്കവെ, നിരവധി പദ്ധതികള്‍ക്ക് തറക്കല്ലിട്ടതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. നാടിന്റെ വികസനത്തിനായുള്ള ഗവണ്‍മെന്റ് പദ്ധതികള്‍ ദീര്‍ഘകാലം മുടങ്ങിക്കിടക്കുകയോ ഉപേക്ഷിക്കപ്പെടുകയോ വഴിതെറ്റുകയോ ചെയ്യുന്നുവെന്ന് അദ്ദേഹം പരിതപിച്ചു. ചിലപ്പോള്‍ തറക്കല്ലിടല്‍ തന്നെ അവശിഷ്ടങ്ങളായി മാറുകയും പദ്ധതികള്‍ അപൂര്‍ണ്ണമാവുകയും ചെയ്യുന്നു. എന്നാല്‍ കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ ഒരു പുതിയ പ്രവര്‍ത്തന ശൈലി വികസിപ്പിച്ചെടുക്കുകയും തൊഴില്‍ സംസ്‌കാരം അവതരിപ്പിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാണ് ഇപ്പോഴത്തെ ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നും ഒരു പദ്ധതി പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ മറ്റ് വികസന പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുമെന്നും അദ്ദേഹം അടിവരയിട്ടു. ഇന്നത്തെ പദ്ധതികള്‍ ഈ തൊഴില്‍ സംസ്‌കാരത്തിന്റെ ഉദാഹരണമാണെന്നു പറഞ്ഞ അദ്ദേഹം, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരെയും അഭിനന്ദിക്കുന്നതായും ചെയ്തു.

സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്ന മന്ത്രവുമായാണ് കേന്ദ്ര ഗവണ്‍മെന്റ് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. എല്ലാ പ്രദേശത്തിന്റെയും സന്തുലിത വികസനത്തിന് വലിയ മുന്‍ഗണനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലമായി തുടരുന്ന നടപടിയെ പ്രധാനമന്ത്രി വിമര്‍ശിച്ചു. വികസനത്തെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ വീക്ഷിക്കുന്ന പ്രവണത ഗോത്രവര്‍ഗ, അതിര്‍ത്തി പ്രദേശങ്ങളുടെ നാശത്തിലേക്ക് നയിച്ചു. മത്സ്യത്തൊഴിലാളികളെ അവരുടെ വിധിക്ക് വിട്ടുകൊടുത്തു. ദാമന്‍, ദിയു, ദാദ്ര, നഗര്‍ ഹവേലി ഇതിന് വലിയ വില നല്‍കേണ്ടി വന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ദാമന്‍, ദിയു, ദാദ്ര നാഗര്‍ ഹവേലി പ്രദേശങ്ങളില്‍ ഒരു മെഡിക്കല്‍ കോളേജ് പോലുമില്ലെന്നും യുവാക്കള്‍ക്ക് ഡോക്ടര്‍മാരാകാന്‍ രാജ്യത്തിന്റെ മറ്റ് മേഖലകളിലേക്ക് യാത്ര ചെയ്യേണ്ടിവന്നു എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി രാഷ്ട്രം ഭരിച്ചവര്‍ ഈ പ്രദേശത്തെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും വഴങ്ങിയില്ല. ആദിവാസി വിഭാഗത്തില്‍ നിന്ന് ഇത്തരം അവസരങ്ങള്‍ ലഭിച്ച യുവാക്കളുടെ എണ്ണം പൂജ്യത്തിനടുത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദാമന്‍, ദിയു, ദാദ്ര, നാഗര്‍ ഹവേലി എന്നിവിടങ്ങളില്‍ ആദ്യത്തെ ദേശീയ അക്കാദമിക വൈദ്യപഠന കേന്ദ്രം അഥവാ നമോ മെഡിക്കല്‍ കോളേജ് ലഭിച്ചത് 2014-ന് ശേഷം അധികാരത്തില്‍ വന്ന ഇപ്പോഴത്തെ ഗവണ്‍മെന്റിന്റ സേവനാധിഷ്ഠിത സമീപനവും അര്‍പ്പണബോധവും മൂലമാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ''ഇപ്പോള്‍ എല്ലാ വര്‍ഷവും, ഈ മേഖലയില്‍ നിന്ന് ഏകദേശം 150 യുവാക്കള്‍ക്ക് വൈദ്യശാസ്ത്രം പഠിക്കാന്‍ അവസരം ലഭിക്കും'', സമീപഭാവിയില്‍ ഏകദേശം 1000 ഡോക്ടര്‍മാരെ ഈ മേഖലയില്‍ നിന്ന് സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. തന്റെ കുടുംബത്തില്‍ മാത്രമല്ല, ഗ്രാമത്തിലാകെ വൈദ്യശാസ്ത്രം പഠിക്കുന്നതു താനാണെന്ന് ഒന്നാം വര്‍ഷം വൈദ്യശാസ്ത്രം പഠിക്കുന്ന ഒരു പെണ്‍കുട്ടി പറഞ്ഞതും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

സേവന ബോധമാണ് ഒരു പ്രദേശത്തെ ജനങ്ങളെ അടയാളപ്പെടുത്തുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി, പകര്‍ച്ചവ്യാധിയുടെ സമയത്ത് വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ പ്രാദേശികമായി നല്‍കിയ സജീവമായ സഹായത്തെ അനുസ്മരിച്ചു. മന്‍ കി ബാത്തില്‍ താന്‍ പ്രാദേശിക വിദ്യാര്‍ത്ഥിയുടെ ഗ്രാമം ദത്തെടുക്കുന്ന പരിപാടി പരാമര്‍ശിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജ് പ്രാദേശിക വൈദ്യശാസ്ത്ര സൗകര്യങ്ങളിലുള്ള സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 300 കിടക്കകളുള്ള പുതിയ ആശുപത്രിയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്, പുതിയ ആയുര്‍വേദ ആശുപത്രിക്ക് അനുമതി നല്‍കിയിട്ടുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ മുഖ്യമന്ത്രിയായിരുന്ന നാളുകള്‍ അനുസ്മരിച്ച പ്രധാനമന്ത്രി, ആദിവാസി മേഖലയിലെ സ്‌കൂളുകളില്‍ ശാസ്ത്ര വിദ്യാഭ്യാസം തുടങ്ങിയെന്നും പറഞ്ഞു. വിദ്യാഭ്യാസം മാതൃഭാഷയിലല്ല എന്ന പ്രശ്നവും അദ്ദേഹം ഉന്നയിച്ചു. ''ഇപ്പോള്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പോലും പ്രാദേശിക ഭാഷകളില്‍ ലഭ്യമാണ്, ഇത് പ്രാദേശിക ഭാഷ ഇഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികളെ വളരെയധികം സഹായിക്കും,'' അദ്ദേഹം പറഞ്ഞു.

'ഇന്ന് സമര്‍പ്പിക്കുന്ന എഞ്ചിനീയറിംഗ് കോളേജില്‍ എല്ലാ വര്‍ഷവും 300 വിദ്യാര്‍ത്ഥികള്‍ക്ക് എഞ്ചിനീയറിംഗ് പഠിക്കാന്‍ അവസരം നല്‍കും', പ്രധാനമന്ത്രി പറഞ്ഞു. പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദാദ്രയിലും നഗര്‍ ഹവേലിയിലും കാമ്പസുകള്‍ തുറക്കുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ദാമനിലെ നിഫ്റ്റ് സാറ്റലൈറ്റ് കാമ്പസ്, സില്‍വാസയിലെ ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി കാമ്പസ്, ദിയുവിലെ ഐഐഐടി വഡോദര കാമ്പസ് എന്നിവ അദ്ദേഹം പരാമര്‍ശിച്ചു. 'എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ശോഭനമായ ഭാവി ഉറപ്പു നല്‍കുന്നതിനായി നല്‍കാവുന്ന ഒരു സഹായവും നഷ്ടപ്പെടുത്തില്ലെന്നു ഞാന്‍ ഉറപ്പ് നല്‍കുന്നു', പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

കുട്ടികളുടെ വിദ്യാഭ്യാസം, യുവാക്കളുടെ വരുമാന സ്രോതസ്സ്, മുതിര്‍ന്നവര്‍ക്കുള്ള ആരോഗ്യ സംരക്ഷണം, കര്‍ഷകര്‍ക്കുള്ള ജലസേചന സൗകര്യങ്ങള്‍, സാധാരണ പൗരന്മാരുടെ പരാതി പരിഹാരം എന്നിങ്ങനെ വികസനത്തിന്റെ അല്ലെങ്കില്‍ 'പഞ്ചധാര'യുടെ അഞ്ച് മാനദണ്ഡങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചപ്പോള്‍ സില്‍വാസയിലേക്കുള്ള തന്റെ അവസാന സന്ദര്‍ശനം അനുസ്മരിച്ചു. പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കള്‍ക്കുള്ള നല്ല വീടുകളെ പരാമര്‍ശിച്ച് മുകളില്‍ പറഞ്ഞവയിലേക്ക് മറ്റൊരു ഘടകം കൂടി ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ 3 കോടിയിലധികം ദരിദ്ര കുടുംബങ്ങള്‍ക്ക് ഗവണ്‍മെന്റ് വീടുകള്‍ നല്‍കിയതായി പ്രധാനമന്ത്രി അറിയിച്ചു, അവിടെ 15,000 ത്തിലധികം വീടുകള്‍ ഗവണ്‍മെന്റ് തന്നെ നിര്‍മ്മിച്ച് കൈമാറി. 1200-ലധികം കുടുംബങ്ങള്‍ക്ക് ഇന്ന് ഇവിടെ സ്വന്തമായി വീട് ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സ്ത്രീകള്‍ക്ക് വീടുകളില്‍ തുല്യ പങ്കാളിത്തം നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 'ദാമന്‍, ദിയു, ദാദ്ര, നഗര്‍ ഹവേലി എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകളെ ഗവണ്‍മെന്റ് വീട്ടുടമകളാക്കി', പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ നിര്‍മ്മിച്ച ഓരോ വീടിനും നിരവധി ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഇത്തരത്തില്‍ വീടു ലഭിക്കുന്നവര്‍ 'ലക്ഷപതികളായ ദീദിമാരാ'കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തെ പരാമര്‍ശിക്കവെ നാഗാലി, നാച്നി തുടങ്ങിയ പ്രാദേശിക തിനകളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, പ്രാദേശിക ശ്രീ അന്നയെ ഗവണ്‍മെന്റ് വിവിധ രൂപങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞു. അടുത്ത ഞായറാഴ്ച മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡിനെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. 'ഇന്ത്യയിലെ ജനങ്ങളുടെ പരിശ്രമങ്ങളും ഇന്ത്യയുടെ പ്രത്യേകതകളും ഉയര്‍ത്തിക്കാട്ടുന്നതിനുള്ള ഒരു മികച്ച വേദിയായി മന്‍ കി ബാത്ത് മാറിയിരിക്കുന്നു. നിങ്ങളെപ്പോലെ തന്നെ ഞാനും നൂറാം എപ്പിസോഡിനായി കാത്തിരിക്കുകയാണ്'', അദ്ദേഹം പറഞ്ഞു.

'ദാമന്‍, ദിയു, ദാദ്ര നാഗര്‍ ഹവേലി എന്നിവ തീരദേശ വിനോദസഞ്ചാരത്തിന്റെ തിളക്കമാര്‍ന്ന സ്ഥലമായാണ് ഞാന്‍ കാണുന്നത്', പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറാനുള്ള ദാമന്‍, ദിയു, ദാദ്ര നാഗര്‍ ഹവേലിയുടെ സാധ്യതകള്‍ പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്ന സമയത്ത് ഇത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നാനി ദാമന്‍ മറൈന്‍ ഓവര്‍വ്യൂ (നമോ) പാത എന്ന പേരില്‍ രണ്ട് കടല്‍ത്തീരങ്ങള്‍ ടൂറിസത്തിന് ഉത്തേജനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കടല്‍ത്തീരത്തു പുതിയ ടെന്റ് സിറ്റി ഉയര്‍ന്നുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഖാന്‍വേല്‍ റിവര്‍ഫ്രണ്ട്, ദുധാനി ജെട്ടി, ഇക്കോ റിസോര്‍ട്ട്, തീരദേശ പ്രൊമെനേഡ് എന്നിവ പൂര്‍ത്തിയായാല്‍ സഞ്ചാരികളുടെ ആകര്‍ഷണീയത വര്‍ധിക്കും.

പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, രാജ്യം ഊന്നല്‍ നല്‍കുന്നത് 'തുഷ്ടികരണ'ത്തിനോ പ്രീണനത്തിനോ അല്ല, മറിച്ച് 'സന്തുഷ്ടീകരണ'ത്തിനോ സംതൃപ്തിക്കോ ആണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ''പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നത് കഴിഞ്ഞ 9 വര്‍ഷമായി സദ്ഭരണത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു'', സമൂഹത്തിലെ എല്ലാ അവശതയനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കും സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പ്രദേശം. അഴിമതിയും വിവേചനവും ഇല്ലാതാക്കപ്പെട്ടു. കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളുമായി ഓരോ വീട്ടുപടിക്കലും എത്തുകയും പദ്ധതികള്‍ പൂര്‍ണമായി നടപ്പാക്കപ്പെടുകയും ചെയ്യുമ്പോഴാണ് ഇതു സംഭവിക്കുന്നത്. ദാമന്‍, ദിയു, ദാദ്ര, നാഗര്‍ ഹവേലി എന്നിവിടങ്ങളില്‍ പദ്ധതികള്‍ ഏതാണ്ട് പൂര്‍ണമാണ് എന്നതില്‍ ശ്രീ. മോദി ആഹ്ലാദം പ്രകടിപ്പിച്ചു. 'വിക്ഷിത് ഭാരതത്തിന്റെ ദൃഢനിശ്ചയവും അഭിവൃദ്ധിയും 'സബ്കാ പ്രയാസ്' വഴികൈവരിക്കും', പ്രധാനമന്ത്രി ഉപസംഹരിച്ചു.

കേന്ദ്രഭരണ പ്രദേശമായ ദാദ്ര, നഗര്‍ ഹവേലി, ദാമന്‍ ദിയു, ലക്ഷദ്വീപ് എന്നിവയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ പ്രഫുല്‍ പട്ടേല്‍, ദാദ്ര, നഗര്‍ ഹവേലി, കൗശാമ്പി പാര്‍ലമെന്റ് അംഗങ്ങളായ ശ്രീമതി കലാബെന്‍ മോഹന്‍ഭായ് ദേല്‍ക്കര്‍, വിനോദ് സോങ്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം
പ്രധാനമന്ത്രി സില്‍വാസയിലെ നമോ മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിച്ചു, ഇതിന്റെ ശിലാസ്ഥാപനം 2019 ജനുവരിയില്‍ പ്രധാനമന്ത്രി തന്നെയായിരുന്നു നിര്‍വഹിച്ചത്. കേന്ദ്രഭരണ പ്രദേശമായ ദാദ്ര നാഗര്‍ ഹവേലിയിലെ പൗരന്മാര്‍ക്കുള്ള ആരോഗ്യ സേവനങ്ങളെ ഇത് പരിവര്‍ത്തന വിധേയമാക്കും. ദാമന്‍, ദിയുവിലും മെച്ചമുണ്ടാകും. അത്യാധുനിക മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ഗവേഷണ കേന്ദ്രങ്ങള്‍, സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സ്റ്റാഫ്, മെഡിക്കല്‍ ലാബുകള്‍, സ്മാര്‍ട്ട് ലെക്ചര്‍ ഹാളുകള്‍, റിസര്‍ച്ച് ലാബുകള്‍, അനാട്ടമി മ്യൂസിയം, ക്ലബ്ബ് ഹൗസ്, ദേശീയ അന്തര്‍ദേശീയ ജേര്‍ണലുകള്‍ ലഭ്യമായ 24x7 സെന്‍ട്രല്‍ ലൈബ്രറി, കായിക സൗകര്യങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കും ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും വസതികള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി 96 പദ്ധതികള്‍ നാടിനു സമര്‍പ്പിച്ചു. 4850 കോടി രൂപയുടേതാണു പദ്ധതി. ദാദ്ര നഗര്‍ ഹവേലി ജില്ലയിലെ മോര്‍ഖല്‍, ഖേര്‍ഡി, സിന്ദോനി, മസാത് എന്നിവിടങ്ങളിലെയും അംബാവാടി, പരിയാരി, ദാമന്‍വദ, ഖരിവാദ് എന്നിവിടങ്ങളിലെയും സ്‌കൂളുകള്‍, ദാമന്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ്, ദാമനിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍; ദാദ്ര നാഗര്‍ ഹവേലി ജില്ലയിലെ വിവിധ റോഡുകളുടെ സൗന്ദര്യവല്‍ക്കരണവും ബലപ്പെടുത്തലും വീതി കൂട്ടലും, മോട്ടി ദാമന്‍, നാനി ദാമന്‍ എന്നിവിടങ്ങളില്‍ മത്സ്യ വിപണിയും വാണിജ്യ സമുച്ചയവും നാനി ദാമനിലെ മെച്ചപ്പെട്ട ജലവിതരണ പദ്ധതി എന്നിവ ഇതില്‍ പെടും.

 

-ND-

(Release ID: 1919661) Visitor Counter : 110