പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തിരുവനന്തപുരത്തിനും കാസര്‍കോടിനും ഇടയിലുള്ള കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

Posted On: 25 APR 2023 2:16PM by PIB Thiruvananthpuram

തിരുവനന്തപുരത്തിനും കാസര്‍കോടിനും ഇടയിലുള്ള കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വേദിയില്‍ എത്തിയ പ്രധാനമന്ത്രി തിരുവനന്തപുരം-കാസര്‍കോട് വന്ദേ ഭാരത് എക്‌സ്പ്രസ് പരിശോധിക്കുകയും, കുട്ടികളുമായും ട്രെയിനിലെ ജീവനക്കാരുമായും സംവദിക്കുകയും ചെയ്തു.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 11 ജില്ലകളിലൂടെ ട്രെയിന്‍ കടന്നുപോകും.

''തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടിലേക്കുള്ള ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തു'' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Flagged off Kerala’s first Vande Bharat Express, which will enhance connectivity from Thiruvananthapuram to Kasaragod. pic.twitter.com/u1RqG5SoVU

— Narendra Modi (@narendramodi) April 25, 2023

 

പ്രധാനമന്ത്രിക്കൊപ്പം കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ, കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എന്നിവരും ഉണ്ടായിരുന്നു.

 

 

***

ND


(Release ID: 1919450) Visitor Counter : 200