ആഭ്യന്തരകാര്യ മന്ത്രാലയം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെടുത്ത ഒരു സുപ്രധാന തീരുമാനത്തിൽ, ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മലയാളം ഉൾപ്പെടെ 13 പ്രാദേശിക ഭാഷകളിലും CAPF-നായി  കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) പരീക്ഷ നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം   അനുമതി നൽകി.

Posted On: 15 APR 2023 11:44AM by PIB Thiruvananthpuram



ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ  അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, കൊങ്കണി എന്നീ ഭാഷകളിലും  ചോദ്യപേപ്പർ തയ്യാറാക്കും .

ന്യൂഡൽഹി : ഏപ്രിൽ 15 , 2023


 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെടുത്ത ഒരു സുപ്രധാന തീരുമാനത്തിൽ, കേന്ദ്ര സായുധ പോലീസ് സേനയിലെ  (സിഎപിഎഫ്) കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) പരീക്ഷ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളിൽ നടത്താൻ കേന്ദ്രആഭ്യന്തര മന്ത്രാലയം അനുമതി നൽകി. കേന്ദ്ര സായുധ പോലീസ് സേനയിൽ പ്രാദേശിക യുവാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ മുൻകൈയെടുത്താണ് ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത് .

 ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, കൊങ്കണി എന്നീ ഭാഷകളിലും ചോദ്യപേപ്പർ തയ്യാറാക്കും .

ഈ തീരുമാനം ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് അവരുടെ മാതൃഭാഷയിൽ/പ്രാദേശിക ഭാഷയിൽ പരീക്ഷയിൽ പങ്കെടുക്കാനും അവരുടെ ജോലി സാധ്യതകൾ മെച്ചപ്പെടുത്താനും സഹായിക്കും.

ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ പരീക്ഷ നടത്തുന്നത് സുഗമമാക്കുന്നതിന് നിലവിലുള്ള ധാരണാപത്രത്തിന്റെ ഭാഗമായി പ്രത്യേക അനുബന്ധത്തിൽ ആഭ്യന്തര മന്ത്രാലയവും സ്റ്റാഫ് സെലക്ഷൻ കമ്മീഷനും ഒപ്പിടും.

 രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്ന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന പ്രധാന പരീക്ഷകളിലൊന്നാണ് കോൺസ്റ്റബിൾ ജിഡി. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളിലുള്ള പരീക്ഷ 2024 ജനുവരി 01 മുതൽ നടത്തും.

 യുവാക്കളെ അവരുടെ മാതൃഭാഷയിൽ പരീക്ഷ എഴുതാനുള്ള ഈ അവസരം ഉപയോഗപ്പെടുത്താനും രാജ്യത്തെ സേവിക്കുന്ന ഒരു തൊഴിൽ സാധ്യത പ്രയോജനപ്പെടുത്താനുമായി പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശ ഗവൺമെന്റുകൾ എന്നിവ വിപുലമായ പ്രചാരണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ മാർഗനിർദേശത്തിനും കീഴിൽ ആഭ്യന്തര മന്ത്രാലയം പ്രാദേശിക ഭാഷകളുടെ ഉപയോഗവും വികാസവും പ്രോത്സാഹിപ്പിക്കുന്നതിന് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്.

 
RRTN/SKY


(Release ID: 1916830) Visitor Counter : 162