പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ജനങ്ങൾക്ക് ഈസ്റ്റർ ആശംസകൾ നേർന്നു

Posted On: 09 APR 2023 10:02AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈസ്റ്റർ ദിനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുകയും ഈ പ്രത്യേക അവസരം നമ്മുടെ സമൂഹത്തിൽ സൗഹാർദ്ദത്തിന്റെ ചൈതന്യം കൂടുതൽ  ആഴത്തിലാക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ഈസ്റ്റർ ആശംസകൾ! ഈ പ്രത്യേക സന്ദർഭം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം കൂടുതൽ ആഴത്തിലാക്കട്ടെ. സമൂഹത്തെ സേവിക്കാനും അധഃസ്ഥിതരെ ശാക്തീകരിക്കാനും ഇത് ആളുകളെ പ്രചോദിപ്പിക്കട്ടെ. ഈ ദിവസം ക്രിസ്തുവിന്റെ ഭക്തിനിർഭരമായ ചിന്തകളെ നാം അനുസ്മരിക്കുന്നു ."

***

-ND-

(Release ID: 1915013) Visitor Counter : 147