പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

കരസേനയ്ക്കു  വേണ്ടി മെച്ചപ്പെട്ട ആകാശ്  ആയുധ സംവിധാനത്തിനും   12 വെപ്പൺ ലൊക്കേറ്റിംഗ് റഡാറുകൾ സ്വാതിയ്ക്കും (പ്ലെയിൻസ്) 9,100 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു.


ഇത് സ്വാഗതാർഹമായ സംഭവവികാസമാണെന്നും ഇത് സ്വാശ്രയത്വം വർദ്ധിപ്പിക്കുമെന്നും പ്രത്യേകിച്ച് എംഎസ്എംഇ മേഖലയെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു 

Posted On: 31 MAR 2023 9:14AM by PIB Thiruvananthpuram

കരസേനയ്ക്കായി  12 വെപ്പൺ ലൊക്കേറ്റിംഗ് റഡാറുകൾ, ഡബ്ല്യുഎൽആർ സ്വാതി (പ്ലെയിൻസ്) എന്നിവ വാങ്ങുന്നതിനുള്ള കരാറിൽ 2023 മാർച്ച് 30 ന്  ഒപ്പുവെച്ചതായി പ്രതിരോധ മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു. 9,100 കോടി.

പ്രതിരോധ മന്ത്രാലയത്തിന്റെ  ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"സ്വാഗതാർഹമായ  ഒരു സംഭവവികാസം , അത് സ്വാശ്രയത്വം വർദ്ധിപ്പിക്കുകയും പ്രത്യേകിച്ച് സൂക്ഷ്മ ഇടത്തരം, ചെറുകിട  മേഖലയെ സഹായിക്കുകയും ചെയ്യും."

 

 

****

ND

(Release ID: 1912432) Visitor Counter : 74