പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീ ശ്രീ ഹരിചന്ദ് താക്കൂർ ജിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു

Posted On: 19 MAR 2023 7:33PM by PIB Thiruvananthpuram

ശ്രീ ശ്രീ ഹരിചന്ദ് താക്കൂർ ജിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

“ശ്രീ ശ്രീ ഹരിചന്ദ് താക്കൂർ ജിയുടെ ജയന്തി ദിനത്തിൽ ഞാൻ അദ്ദേഹത്തെ വണങ്ങുന്നു. അസമത്വം ഇല്ലാതാക്കുന്നതിലും സൗഹാർദ്ദം വർദ്ധിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. സാമൂഹിക നീതിക്ക് ഊന്നൽ നൽകുകയും ജനങ്ങൾക്കിടയിൽ കൂടുതൽ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആദർശങ്ങൾ നിറവേറ്റുന്നതിനായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കും.

-ND-

(Release ID: 1908578) Visitor Counter : 105