പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യുപിയിലെ ചന്ദൗസിയിൽ കോൾഡ് സ്റ്റോറേജിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ   പ്രധാനമന്ത്രി അനുശോചിച്ചു 

Posted On: 17 MAR 2023 8:02PM by PIB Thiruvananthpuram

ഉത്തർപ്രദേശിലെ ചന്ദൗസിയിലെ കോൾഡ് സ്റ്റോറേജിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

"ഉത്തർപ്രദേശിലെ ചന്ദൗസിയിലെ കോൾഡ് സ്റ്റോറേജിലുണ്ടായ അപകടം ദാരുണമാണ്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ  അനുശോചനം അറിയിക്കുന്നു. സംസ്ഥാന ഗവണ്മെന്റിന്റെ  മേൽനോട്ടത്തിലുള്ള പ്രാദേശിക ഭരണകൂടം ദുരിതാശ്വാസത്തിനും രക്ഷാപ്രവർത്തനത്തിനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. പരിക്കേറ്റ എല്ലാവരും  വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന്  പ്രാർത്ഥിക്കുന്നു : പ്രധാനമന്ത്രി "

 

*************

ND


(Release ID: 1908242) Visitor Counter : 127