പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഓസ്‌ട്രേലിയൻ വാണിജ്യ-ടൂറിസം മന്ത്രി ഡോൺ ഫാരെൽ പങ്കുവെച്ച രസകരമായ ഒരു കാര്യം  പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു 

Posted On: 12 MAR 2023 3:10PM by PIB Thiruvananthpuram

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ശ്രേഷ്ടമായ സാംസ്കാരിക ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.  ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ  ആദരസൂചകമായി നൽകിയ  ഉച്ചഭക്ഷണത്തിനിടെ  ഓസ്‌ട്രേലിയൻ വ്യാപാര,  ടൂറിസം മന്ത്രി ഡോൺ ഫാരെൽ  ഈ കഥ  പങ്കുവച്ചിരുന്നു .

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"എന്റെ സുഹൃത്ത്  പ്രധാനമന്ത്രി ആൽബനീസിന്റെ  ബഹുമാനാർത്ഥമുള്ള  ഉച്ചഭക്ഷണ വേളയിൽ, ഓസ്‌ട്രേലിയൻ വ്യാപാര-ടൂറിസം മന്ത്രി ഡോൺ ഫാരെൽ രസകരമായ ഒരു കാര്യം  പങ്കുവെച്ചു...  ഒരു മിസ്സിസ് എബർട്ട് ആണ് അദ്ദേഹത്തെ  ഗ്രേഡ് 1-ൽ പഠിപ്പിച്ചത്. തന്റെ  ജീവിതത്തിൽ അവർ ആഴത്തിലുള്ള സ്വാധീനം ചെലുത്തുകയും തന്റെ വിദ്യാഭ്യാസ അടിത്തറയുടെ അവകാശം അവർക്കാണെന്നും അദ്ദേഹം പറഞ്ഞു. 

ശ്രീമതി എബെർട്ടും അവരുടെ ഭർത്താവും മകൾ ലിയോണിയും 1950-കളിൽ ഗോവയിൽ നിന്ന് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിലേക്ക് കുടിയേറി,  അവിടെ  ഒരു സ്‌കൂളിൽ പഠിപ്പിക്കാൻ തുടങ്ങി. മകൾ ലിയോണി സൗത്ത് ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്‌സിന്റെ പ്രസിഡന്റായി.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ശ്രേഷ്ടമായ  സാംസ്‌കാരിക ബന്ധത്തെ അടിവരയിടുന്ന ഈ കഥ കേട്ടപ്പോൾ എനിക്ക് സന്തോഷമായി. ആരെങ്കിലും തന്റെ ടീച്ചറെ സ്‌നേഹപൂർവ്വം പരാമർശിക്കുമ്പോൾ കേൾക്കുന്നതും അതു പോലെ ഹൃദ്യമാണ്."

During the lunch in honour of my friend PM @AlboMP, the Australian Trade and Tourism Minister Don Farrell shared something interesting…he was taught by one Mrs. Ebert in Grade 1 who left a deep impact on his life and credits her for his educational grounding. pic.twitter.com/l0dKJbFCbZ

— Narendra Modi (@narendramodi) March 12, 2023

 

***

ND


(Release ID: 1906125) Visitor Counter : 136