വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

“സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം” എന്ന വിഷയത്തിലുള്ള  ബജറ്റ് വെബിനാറിനെ പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും

Posted On: 09 MAR 2023 2:58PM by PIB Thiruvananthpuram

സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതും വനിതകൾ നയിക്കുന്നതുമായ ബിസിനസ്സ് സംരംഭങ്ങളുടെ സുസ്ഥിര വളർച്ചയ്‌ക്ക് വേണ്ടിയുള്ള മാർഗ്ഗങ്ങൾ ഉറപ്പിക്കുന്നതിനും,  കേന്ദ്ര ബജറ്റ് 2023-24 ലെ പ്രഖ്യാപനം നടപ്പിലാക്കുന്നതിനുള്ള തന്ത്രവും രൂപരേഖയും വികസിപ്പിക്കാനും വെബിനാർ ലക്ഷ്യമിടുന്നു.

"സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം" എന്ന വിഷയത്തെക്കുറിച്ചുള്ള  ബജറ്റ് വെബിനാറിന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ രാവിലെ 10 മണിക്ക് അഭിസംബോധന ചെയ്യും. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയവും ഗ്രാമവികസന മന്ത്രാലയവും ചേർന്നാണ് വെബിനാർ സംഘടിപ്പിക്കുന്നത്. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതും സ്ത്രീകൾ നയിക്കുന്നതുമായ ബിസിനസ്സ് സംരംഭങ്ങളുടെ സുസ്ഥിര വളർച്ചയ്‌ക്കുള്ള വഴികൾ  ഉറപ്പിക്കുകയാണ് വെബ്ബിനറിന്റെ ലക്‌ഷ്യം.

കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി,  കേന്ദ്ര ഗ്രാമവികസന മന്ത്രി ശ്രീ ഗിരിരാജ് സിംഗ്,  വനിതാ ശിശു വികസന സഹമന്ത്രി  മഹേന്ദ്രഭായ് മുൻജ്പാറ, എന്നിവരും  മറ്റ് പൊതു-സ്വകാര്യ മേഖലകളിലെ പ്രമുഖരും ഉദ്യോഗസ്ഥരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. ബജറ്റ് നടപ്പാക്കൽ തന്ത്രത്തെക്കുറിച്ചുള്ള വെബിനാറിൽ  വനിതാ ശിശു വികസന സെക്രട്ടറിയുടെ അവതരണവും  ഉണ്ടായിരിക്കും 

ഉദ്ഘാടന സെഷനുശേഷം, സ്വയം സഹായ സംഘങ്ങളെ  വൻകിട ബിസിനസ്സ് സംരംഭങ്ങൾ/കൂട്ടായ്മകളാക്കി ഉയർത്തുക എന്ന വിഷയത്തിൽ മൂന്ന് ബ്രേക്ക്-ഔട്ട് സെഷനുകൾ  നടക്കും.  സാങ്കേതികവിദ്യയും സാമ്പത്തിക സഹായവും പ്രയോജനപ്പെടുത്തൽ , മാർക്കറ്റുകളും ബിസിനസ്സ് വിപുലീകരണവും തുടങ്ങിയവയിൽ   വിദഗ്ധർ, വനിതാ സ്വയം സഹായ ഗ്രൂപ്പ് ഫെഡറേഷനുകൾ, മറ്റ് പങ്കാളികൾ എന്നിവർ വിപുലമായ ചർച്ചകൾ നടത്തും. 

വെബിനാറിന്റെ തത്സമയ വെബ്കാസ്റ്റിംഗ്  ഉണ്ടായിരിക്കും.    ഗവണ്മെന്റ് ഉദ്യോഗസ്ഥർ, വനിതാ സ്വയം സഹായ സംഘാംഗങ്ങൾ/ ഫെഡറേഷനുകൾ, പൊതു/സ്വകാര്യ മേഖലാ ബാങ്കുകളുടെ പ്രതിനിധികൾ, അഗ്രി-ടെക് കമ്പനികൾ, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, അക്കാദമിക് സ്ഥാപനങ്ങൾ, വാണിജ്യ, വ്യവസായ ചേംബറുകളിലെ  അംഗങ്ങൾ തുടങ്ങിയവർ വെബിനാറിൽ പങ്കെടുക്കും. 

കേന്ദ്ര ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ  സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണവുമായി ബന്ധപ്പെട്ട് ,  81 ലക്ഷം സ്വയം സഹായ സംഘങ്ങളെ അണിനിരത്തുന്നതിൽ DAY-NRLM നേടിയ ശ്രദ്ധേയമായ വിജയം, അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തിൽ ഉചിതമായ ഇടപെടലുകളിലൂടെ വൻകിട ഉൽപ്പാദക സംരംഭങ്ങളുടെ രൂപീകരണത്തിലൂടെയോ കൂട്ടായ്‌മകളിലൂടെയോ സാമ്പത്തിക ശാക്തീകരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന്  പറയുന്നു. വൻകിട ഉപഭോക്തൃ വിപണികളെ സേവിക്കുന്നതിനായി പ്രൊഫഷണലായി കൈകാര്യം ചെയ്യുന്ന രീതിയിൽ അവരുടെ ഉൽപ്പന്നങ്ങളുടെ രൂപകൽപ്പന, ഗുണനിലവാരം, ബ്രാൻഡിംഗ്, വിപണനം  എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും അവയിൽ ചിലത് 'യൂണികോണുകളാക്കി ' ആക്കി മാറ്റുന്നതിനും ശ്രമം ഉണ്ടാകുമെന്ന് ബജറ്റിൽ  പറഞ്ഞിട്ടുണ്ട്.  .

ബ്രേക്ക്-ഔട്ട് സെഷനുകൾക്ക് ശേഷം ഒരു സമാപന സെഷനും ഉണ്ടായിരിക്കും, അതിൽ മൂന്ന് ബ്രേക്കൗട്ട് സെഷനുകളിലെയും മോഡറേറ്റർമാരുടെ അവതരണങ്ങൾ  സംബന്ധിച്ച് ലൈൻ മന്ത്രാലയങ്ങളുടെ / വകുപ്പുകളുടെ സെക്രട്ടറിമാരുടെയും മറ്റ് പങ്കാളികളുടെയും സാന്നിധ്യത്തിൽ തുറന്ന ചർച്ചയും ഉണ്ടായിരിക്കും.

https://webcast.gov.in/mwcd

ND


(Release ID: 1905297) Visitor Counter : 198