പ്രധാനമന്ത്രിയുടെ ഓഫീസ്
ഛത്തീസ്ഗഡിലെ ബലോദബസാർ-ഭട്ടപാര ജില്ലയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
ദുരന്തത്തിനിരയായവർക്ക് പി എം എൻ ആർ എഫിൽ നിന്ന് സഹായധനം പ്രഖ്യാപിച്ചു
Posted On:
24 FEB 2023 11:13AM by PIB Thiruvananthpuram
ഛത്തീസ്ഗഡിലെ ബലോദബസാർ-ഭട്ടപാര ജില്ലയിലുണ്ടായ റോഡപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഛത്തീസ്ഗഡിലെ ബലോദബസാർ-ഭടപര ജില്ലയിൽ വാഹനാപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) നിന്ന് ധനസഹായവും ശ്രീ മോദി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;
“ഛത്തീസ്ഗഡിലെ ബലോദബസാർ-ഭട്ടപാര ജില്ലയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ: പ്രധാനമന്ത്രി നരേന്ദ്രമോദി"
" ബലോദബസാർ-ഭടപര ജില്ലയിലെ അപകടത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ നൽകും. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും നൽകും : പ്രധാനമന്ത്രി നരേന്ദ്രമോദി"
-ND-
(Release ID: 1901971)
Visitor Counter : 134
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada