പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പുതിയ എയർ ഇന്ത്യ-എയർബസ് പങ്കാളിത്തം ആരംഭിച്ചതിനോടനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി വീഡിയോ കോളിൽ പങ്കെടുത്തു.


പങ്കാളിത്തത്തിന് കീഴിൽ എയർബസിൽ നിന്ന് 250 വിമാനങ്ങൾ എയർ ഇന്ത്യ വാങ്ങും. ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ ശക്തിയുടെ പ്രതിഫലനമാണിത്.

ഇന്ത്യയിലെ സിവിൽ വ്യോമയാന വിപണിയുടെ ദ്രുതഗതിയിലുള്ള വിപുലീകരണവും വളർച്ചയും ഉയർത്തിക്കാട്ടിക്കൊണ്ട്, ഇത് ഇന്ത്യയും ലോകത്തിന്റെ മറ്റു ഭാഗങ്ങളും തമ്മിലുള്ള മികച്ച കണക്റ്റിവിറ്റിക്ക് ആക്കമേകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു

ഇന്ത്യയിലെ ഫ്രഞ്ച് കമ്പനികളുടെ ശക്തമായ സാന്നിധ്യത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഫ്രഞ്ച് എയ്‌റോസ്‌പേസ് എഞ്ചിൻ നിർമ്മാതാക്കളായ സഫ്രാൻ ഇന്ത്യയിൽ അതിന്റെ ഏറ്റവും വലിയ അറ്റകുറ്റ പണി സൗകര്യം സ്ഥാപിക്കാനുള്ള സമീപകാല തീരുമാനത്തെ അനുസ്മരിക്കുകയും ചെയ്തു .


ഇന്ത്യ-ഫ്രാൻസ് ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പങ്കാളിത്തത്തിന് പ്രസിഡന്റ് മാക്രോണിനോട് നന്ദി പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ G20 പ്രസിഡൻസിക്ക് കീഴിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഉറ്റു നോക്കുന്നുവെന്നും വ്യക്ക്തമാക്കി


Posted On: 14 FEB 2023 8:36PM by PIB Thiruvananthpuram

എയർ ഇന്ത്യയും എയർബസും തമ്മിലുള്ള പങ്കാളിത്തത്തിനു തുടക്കം കുറിച്ച ചടങ്ങിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി വീഡിയോ കോളിൽ പങ്കെടുത്തു. , ടാറ്റ സൺസ് ചെയർമാൻ എമിരിറ്റസ് ശ്രീ രത്തൻ ടാറ്റ, ടാറ്റ സൺസ് ബോർഡ് ചെയർമാൻ ശ്രീ എൻ. ചന്ദ്രശേഖരൻ, എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ, എയർബസ് സിഇഒ ഗില്ലൂം ഫൗറി എന്നിവരും   ചടങ്ങിൽ  പങ്കെടുത്തു .

250 വിമാനങ്ങൾ, 210 സിംഗിൾ ഐൽ എ320 നിയോകൾ, 40 വൈഡ് ബോഡി എ350 വിമാനങ്ങൾ എന്നിവ എയർ ഇന്ത്യയ്ക്ക് നൽകുന്നതിനുള്ള കരാറിൽ എയർ ഇന്ത്യയും എയർബസും ഒപ്പുവച്ചു.

വ്യോമയാന മേഖലയിലെ ഈ രണ്ട് രാജ്യങ്ങൾ   തമ്മിലുള്ള ഈ വാണിജ്യ പങ്കാളിത്തം, ഈ വർഷം  25-ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ കൂട്ടുകെട്ടിന്റെ ശക്തിയും പ്രകടമാക്കുന്നു.

ഇന്ത്യയുടെ സിവിൽ വ്യോമയാന വിപണിയുടെ ദ്രുതഗതിയിലുള്ള വിപുലീകരണവും വളർച്ചയും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു, ഇത് ഇന്ത്യയും ലോകത്തിന്റെ മറ്റു ഭാഗങ്ങളും തമ്മിലുള്ള കൂടുതൽ കണക്റ്റിവിറ്റിക്ക് പ്രചോദനം നൽകും, കൂടാതെ ഇന്ത്യയിലെ വിനോദസഞ്ചാരത്തെയും ബിസിനസിനെയും പ്രോത്സാഹിപ്പിക്കും.
.

ഇന്ത്യയിലെ ഫ്രഞ്ച് കമ്പനികളുടെ ശക്തമായ സാന്നിധ്യത്തെ അഭിനന്ദിച്ചുകൊണ്ട്, ഫ്രഞ്ച് എയ്‌റോസ്‌പേസ് എഞ്ചിൻ നിർമ്മാതാക്കളായ സഫ്രാൻ, ഇന്ത്യൻ, അന്തർദേശീയ കാരിയറുകൾക്ക് എയർക്രാഫ്റ്റ് എഞ്ചിനുകൾ സർവീസ് ചെയ്യുന്നതിനായി ഇന്ത്യയിൽ തങ്ങളുടെ ഏറ്റവും വലിയ അറ്റകുറ്റ പണി  സൗകര്യം സ്ഥാപിക്കാനുള്ള സമീപകാല തീരുമാനവും പ്രധാനമന്ത്രി അനുസ്മരിച്ചു.

ഇന്ത്യ-ഫ്രാൻസ് ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പങ്കാളിത്തത്തിന് പ്രസിഡന്റ് മാക്രോണിനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞ  പ്രധാനമന്ത്രി , ഇന്ത്യയുടെ ജി 20 പ്രസിഡൻസിക്ക് കീഴിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി.

 

-ND-


(Release ID: 1899230) Visitor Counter : 182