പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉറ്റ  സാംസ്കാരിക സഹകരണത്തെ സൂചിപ്പിക്കുന്ന ഒരു സുപ്രധാന സംരംഭമാണ് ജാഫ്ന കൾച്ചറൽ സെന്റർ: പ്രധാനമന്ത്രി

प्रविष्टि तिथि: 11 FEB 2023 9:43PM by PIB Thiruvananthpuram

ജാഫ്ന കൾച്ചറൽ സെന്ററിന്റെ സമർപ്പണം ഒരു സുപ്രധാന സംരംഭമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.  ചടങ്ങിൽ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ സാന്നിധ്യത്തെ  അഭിനന്ദിക്കുകയും   ചെയ്തു. 2015ൽ പ്രധാനമന്ത്രിയാണ്  കേന്ദ്രത്തിന് തറക്കല്ലിട്ടത്  ആ പ്രത്യേക സന്ദർശനത്തിന്റെ ചില ചിത്രങ്ങൾ പ്രധാനമന്ത്രി പങ്കുവെക്കുകയും ചെയ്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉറ്റ സാംസ്കാരിക സഹകരണത്തെ സൂചിപ്പിക്കുന്ന ഒരു സുപ്രധാന സംരംഭമാണ് ജാഫ്ന കൾച്ചറൽ സെന്റർ. ഇത് നിരവധി ആളുകൾക്ക് പ്രയോജനം ചെയ്യും. പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ മഹനീയ സാന്നിധ്യം പരിപാടിയെ കൂടുതൽ സവിശേഷമാക്കി.

ജാഫ്ന സാംസ്കാരിക കേന്ദ്രത്തിന് തറക്കല്ലിടാൻ എനിക്ക് അവസരം ലഭിച്ച 2015-ൽ ജാഫ്നയിലേക്കുള്ള എന്റെ പ്രത്യേക സന്ദർശനം ഞാൻ ഒരിക്കലും മറക്കില്ല. ആ സന്ദർശനത്തിൽ നിന്നുള്ള ചില കാഴ്ചകൾ ഇതാ.


"

***

--ND--

(रिलीज़ आईडी: 1898431) आगंतुक पटल : 211
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada