ധനകാര്യ മന്ത്രാലയം

മൂലധന നിക്ഷേപ വിഹിതം 33% വര്‍ധിച്ച് 10 ലക്ഷം കോടി രൂപയായി


ജിഡിപിയുടെ 4.5% കേന്ദ്രത്തിന്റെ ഫലപ്രദമായ മൂലധന ചെലവ്

സംസ്ഥാനങ്ങള്‍ക്കുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പ ഒരു വര്‍ഷത്തേക്ക് തുടരും

സ്വകാര്യ നിക്ഷേപത്തിനായി ഓഹരി ഉടമകളെ സഹായിക്കാന്‍ അടിസ്ഥാന സൗകര്യ ധനകാര്യ സെക്രട്ടേറിയറ്റ്

Posted On: 01 FEB 2023 1:01PM by PIB Thiruvananthpuram

2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് മൂലധന നിക്ഷേപ ചെലവില്‍ കുത്തനെയുള്ള വര്‍ദ്ധനവ് നിര്‍ദ്ദേശിക്കുന്നു. സമീപ വര്‍ഷങ്ങളിലെ പ്രവണതയ്ക്കൊപ്പം തുടരുന്ന സമീപനമണിത്. വളര്‍ച്ചയുടെയും തൊഴിലവസരങ്ങളുടെയും ചാലകമായി മൂലധന നിക്ഷേപം വിഭാവനം ചെയ്യുന്ന ബജറ്റാണ് ധന, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

''വളര്‍ച്ചാ സാധ്യതയും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാനും സ്വകാര്യ നിക്ഷേപങ്ങളിലേക്ക് കൂടുതൽ പേരെ ആകര്‍ഷിക്കാനും ആഗോള പ്രതിസന്ധിക്കിടെ രാജ്യത്തിനു താങ്ങാകാനുമുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളുടെ കാതലാണ് ,സമീപ വര്‍ഷങ്ങളിലെ ഈ ഗണ്യമായ വര്‍ധന, ശ്രീമതി. സീതാരാമന്‍ പറഞ്ഞു.
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മൂലധന നിക്ഷേപ വിഹിതം 33% വര്‍ധിപ്പിച്ച് 10 ലക്ഷം കോടി രൂപയായി ഉയര്‍രും. ഇത് ജിഡിപിയുടെ 3.3% ആയിരിക്കും, 2019-20 ലെ ചെലവിന്റെ മൂന്നിരട്ടിയാണ് ഇത്.

https://static.pib.gov.in/WriteReadData/userfiles/image/image001KE25.jpg

ഫലപ്രദമായ മൂലധന ചെലവ്

സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്റുകള്‍ വഴി മൂലധന ആസ്തികള്‍ സൃഷ്ടിക്കുന്നതിനു വ്യവസ്ഥയിലൂടെയുള്ള കേന്ദ്രത്തിന്റെ നേരിട്ടുള്ള മൂലധന നിക്ഷേപം പൂരകമാണെന്നും ശ്രീമതി നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ ഈ 'ഫലപ്രദമായ മൂലധനച്ചെലവ്' 13.7 ലക്ഷം കോടി രൂപയില്‍, അതായത് ജിഡിപിയുടെ 4.5% ബജറ്റില്‍ വകയിരുത്തും.

സംസ്ഥാനങ്ങള്‍ക്കുള്ള പലിശ രഹിത വായ്പ തുടരും 

അടിസ്ഥാനസൗകര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും അനുബന്ധ നയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി, സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പ ഒരു വര്‍ഷത്തേക്ക് കൂടി തുടരാന്‍ ധനമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനുള്ള അടങ്കല്‍ തുക 1.3 ലക്ഷം കോടി രൂപയായി ഉയര്‍ത്തി.

അടിസ്ഥാനസൗകര്യ ധനകാര്യ സെക്രട്ടേറിയറ്റ്

കൊവിഡ് മഹാമാരിയുടെ കാലയളവിനുശേഷം സ്വകാര്യ നിക്ഷേപങ്ങള്‍ വീണ്ടും വളരുകയാണെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി. പൊതുവിഭവങ്ങളെ പ്രധാനമായും ആശ്രയിക്കുന്ന മേഖലകളില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍, റെയില്‍വേ, റോഡുകള്‍, നഗര അടിസ്ഥാന സൗകര്യങ്ങള്‍, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യ മേഖലകളില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം നടത്തും. ഇതിന് പുതുതായി സ്ഥാപിതമായ അടിസ്ഥാനസൗകര്യ ധനകാര്യ സെക്രട്ടേറിയറ്റ് എല്ലാ പങ്കാളികളെയും സഹായിക്കുമെന്ന് ശ്രീമതി നിര്‍മല സീതാരാമന്‍ പറഞ്ഞു.

 

-NS-



(Release ID: 1895495) Visitor Counter : 197