ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

കഴിഞ്ഞ ദശകത്തിൽ ശരാശരി വാർഷിക വനമേഖലയിയുടെ അറ്റ നേട്ടത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്: സാമ്പത്തിക സർവേ 2022-23

Posted On: 31 JAN 2023 1:18PM by PIB Thiruvananthpuram

ലോകത്തിലെ ഏറ്റവും അഭിലഷണീയമായ ശുദ്ധ ഊർജ്ജ പരിവർത്തനത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നത്.  കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പ്രതിബദ്ധതയിൽ രാജ്യം ഉറച്ചു മുന്നേറുന്നതായും 2022-23 സാമ്പത്തിക സർവേ സൂചിപ്പിക്കുന്നു.

വികസന ലക്ഷ്യങ്ങളെ, കാലാവസ്ഥാ പ്രവർത്തന ലക്ഷ്യങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചു.

ഇന്ത്യയുടെ കാലാവസ്ഥാ പ്രവർത്തനത്തിന്റെ പുരോഗതി

1. ഇന്ത്യയുടെ വന വിസ്തൃതി

2010-നും 2020-നും ഇടയിൽ ശരാശരി വാർഷിക വനമേഖല വിസ്തൃതിയുമായി ബന്ധപ്പെട്ട് അറ്റ നേട്ടത്തിൽ  ആഗോളതലത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

2. പരിസ്ഥിതി വ്യവസ്ഥകളുടെ സംരക്ഷണം
 
ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക ശ്രമങ്ങളുടെ ഭാഗമായി, 13.3 ലക്ഷം ഹെക്ടർ വിസ്തൃതിയുള്ള തണ്ണീർത്തടങ്ങളിലായി ഇന്ത്യയ്ക്ക് ഇപ്പോൾ 75 റാംസർ സൈറ്റുകൾ ഉണ്ട്. 2021-ൽ കണ്ടൽക്കാടുകളുടെ വിസ്തൃതിയിൽ 364 sq.km. വർധനയും സാമ്പത്തിക സർവേ അടിവരയിടുന്നു.  

 3. പുനരുപയോഗ ഊർജത്തിലേക്കുള്ള മാറ്റം

പുനരുപയോഗ ഊർജ്ജ മേഖലയിൽ നിക്ഷേപം നടത്തുന്നതിനുള്ള ഒരു സ്ഥലമായി ഇന്ത്യ ക്രമേണ മാറുകയാണ്. 2014-2021 കാലയളവിൽ ഇന്ത്യയിൽ പുനരുപയോഗ ഊർജ്ജമേഖലയിലെ മൊത്തം നിക്ഷേപം 78.1 ബില്യൺ യുഎസ് ഡോളറാണ്.

2029-30 അവസാനത്തോടെ സ്ഥാപിത വൈദ്യുതശേഷി 800 GW ൽ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക സർവേ പരാമർശിക്കുന്നു. അതിൽ ഫോസിൽ ഇതര ഇന്ധനം 500 GW ൽ കൂടുതൽ സംഭാവന ചെയ്യും.

19,744 കോടി രൂപ ചെലവിൽ ഗവൺമെന്റ് അംഗീകരിച്ച ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തെക്കുറിച്ചും സർവേ പറയുന്നു.

സുസ്ഥിര വികസനത്തിനുള്ള ധനസഹായം

കാലാവസ്ഥാ പ്രവർത്തന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള നിർണായക ഘടകമായി സാമ്പത്തിക മേഖലയെ അംഗീകരിച്ചുകൊണ്ട്, സ്വകാര്യ മൂലധന സമാഹരണത്തിനായി ഇന്ത്യ സ്വീകരിച്ചിട്ടുള്ള ശ്രമങ്ങളിലേക്ക് സർവേ വെളിച്ചം വീശുന്നു:

1) ഗ്രീൻ ബോണ്ടുകൾ

സമ്പദ്‌വ്യവസ്ഥയിലെ കാർബൺ ബഹിർഗമനം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പൊതുമേഖലാ പദ്ധതികളിൽ നിക്ഷേപം നടത്താൻ സാധ്യതയുള്ളവരിൽ നിന്ന് ആവശ്യമായ ധനസഹായം ലഭ്യമാക്കാൻ പ്രത്യേക ഗ്രീൻ ബോണ്ടുകൾ പുറത്തിറക്കുന്നത് ഗവൺമെന്റിനെ സഹായിക്കും.

2) ബിസിനസ്സ് ഉത്തരവാദിത്തവും സുസ്ഥിരതയും റിപ്പോർട്ട് (BRSR)

2022-23 മുതൽ ലിസ്റ്റുചെയ്ത ഏറ്റവും മികച്ച 1000 സ്ഥാപനങ്ങൾക്ക് (വിപണി മൂലധനം പ്രകാരം) BRSR നിർബന്ധമാക്കിയതായി സർവേ പരാമർശിക്കുന്നു.

COP 27-ൽ ഇന്ത്യ

2030-ന് മുൻപേ ഫോസിൽ ഇതര ഇന്ധനങ്ങളിൽ നിന്നുള്ള സ്ഥാപിത വൈദ്യുത ശേഷി ലക്ഷ്യം 50% ആയി ഉയർത്തിക്കൊണ്ട് ഇന്ത്യ, കാർബൺ പുറന്തള്ളലുമായി ബന്ധപ്പെട്ട നിശ്ചിത ദേശീയ സംഭാവന (NDCs) പരിഷ്കരിച്ചു.

ലക്ഷ്യമിട്ടിരുന്ന 2022-ന് നാല് വർഷം മുമ്പ്, 2018-ൽ തന്നെ കടുവകളുടെ എണ്ണം ഇരട്ടിയാക്കുന്നതിൽ ഇന്ത്യ കൈവരിച്ച നേട്ടവും സർവേ ഉയർത്തിക്കാട്ടുന്നു. ഏഷ്യൻ സിംഹങ്ങളുടെ എണ്ണവും ക്രമാനുഗതമായ വർദ്ധന കാണിക്കുന്നു. 2020 ൽ ഇവയുടെ എണ്ണം 674 ആയി. 2015-ൽ ഇത് 523 ആയിരുന്നു

***(Release ID: 1895065) Visitor Counter : 80