പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജൽ ജീവൻ മിഷന്റെ കീഴിൽ 11 കോടി ടാപ്പ് വാട്ടർ കണക്ഷനുകളുടെ നേട്ടത്തിൽ  പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 25 JAN 2023 11:51AM by PIB Thiruvananthpuram

ജൽ ജീവൻ മിഷന്റെ കീഴിൽ 11 കോടി ടാപ്പ് വാട്ടർ കണക്ഷനുകളുടെ നേട്ടത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ ഉദ്യമത്തിൽ നിന്ന് പ്രയോജനം നേടിയ എല്ലാവരെയും ശ്രീ മോദി അഭിനന്ദിക്കുകയും ഈ ദൗത്യം വിജയകരമാക്കാൻ പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കുകയും ചെയ്തു.

കേന്ദ്ര ജലശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ഇന്ത്യയിലെ ജനങ്ങൾക്ക് 'ഹർ ഘർ ജൽ'  വീട്ടുമുറ്റത്ത്  ഉറപ്പാക്കിയെന്ന  ഒരു മഹത്തായ നേട്ടത്തെ സൂചിപ്പിക്കുന്നു. ഈ ഉദ്യമത്തിൽ നിന്ന് പ്രയോജനം നേടിയ എല്ലാവരെയും അഭിനന്ദിക്കുകയും ഈ ദൗത്യം വിജയിപ്പിക്കുന്നതിന് വേണ്ടി താഴേത്തട്ടിൽ നിന്നും പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കുകയും ചെയ്യുന്നു.”

A great feat, indicative of the ground covered to ensure ‘Har Ghar Jal’ to the people of India. Congratulations to all those who have benefitted from this initiative and compliments to those working on the ground to make this Mission a success. https://t.co/c7ACoXNot6

— Narendra Modi (@narendramodi) January 25, 2023

********


ND ***


(Release ID: 1893557) Visitor Counter : 124