പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 31 DEC 2022 6:22PM by PIB Thiruvananthpuram

എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“സ്വന്തം  ജീവിതം മുഴുവനും സഭയ്ക്കും കർത്താവായ ക്രിസ്തുവിന്റെ പ്രബോധനങ്ങൾക്കും വേണ്ടി സമർപ്പിച്ച എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വേർപാടിൽ ദുഃഖമുണ്ട്. സമൂഹത്തിന് അദ്ദേഹം നൽകിയ സമ്പന്നമായ സേവനത്തിന്റെ പേരിൽ അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകൾക്കൊപ്പമാണ് എന്റെ ചിന്തകൾ.”

*****

---ND---

(रिलीज़ आईडी: 1887805) आगंतुक पटल : 178
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu