പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണവും വ്യാപാര ഉടമ്പടിയും നിലവിൽ വന്നതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു

प्रविष्टि तिथि: 29 DEC 2022 6:31PM by PIB Thiruvananthpuram

ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ-വ്യാപാര കരാർ  ഇന്ന് നിലവിൽ വന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. നമ്മുടെ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന് ഇത് ഒരു നിര്‍ണ്ണായക നിമിഷമാണെന്ന് ശ്രീ മോദി പറഞ്ഞു.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു;

"ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ-വ്യാപാര കരാർ  ഇന്ന് പ്രാബല്യത്തിൽ വരുന്നതിൽ സന്തോഷമുണ്ട്. ഇത് ഞങ്ങളുടെ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന് ഒരു നിര്‍ണ്ണായക നിമിഷമാണ്‌ . ഇത് ഞങ്ങളുടെ വ്യാപാര-സാമ്പത്തിക ബന്ധങ്ങളുടെ ബൃഹത്തായ സാധ്യതകൾ തുറക്കുകയും ഇരു  രാജ്യങ്ങളിലേയ്ക്കുമുള്ള  ബിസിനസുകൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഉടൻ തന്നെ താങ്കളെ  ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നു.

--ND--


(रिलीज़ आईडी: 1887426) आगंतुक पटल : 161
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada