പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രശസ്ത ഗമക വിദ്വാൻ എച്ച്.ആർ കേശവ മൂർത്തിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 21 DEC 2022 11:05PM by PIB Thiruvananthpuram

പ്രശസ്ത ഗമക പ്രതിഭയും പത്മശ്രീ പുരസ്കാര ജേതാവുമായ എച്ച്.ആർ കേശവ മൂർത്തിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ഗമകയെ ജനകീയമാക്കുന്നതിലും  കർണാടകയുടെ തനത് സംസ്കാരം ആഘോഷിക്കുന്നതിലും  ശ്രീ എച്ച്.ആർ. കേശവ മൂർത്തിയെ നാം  എന്നും സ്മരിക്കും. നിരവധി വിദ്യാർത്ഥികൾക്ക് പ്രചോദനമായ മാർഗദർശനത്തിനും അദ്ദേഹം സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനയുണ്ട്. കുടുംബത്തെയും  ആരാധകരെയും  അനുശോചനം അറിയിക്കുന്നു . ഓം ശാന്തി. ."

--ND--

(Release ID: 1885627) Visitor Counter : 72