പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയുടെ ജി 20 പ്രസിഡൻസിയുമായി ബന്ധപ്പെട്ട വശങ്ങൾ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഗവർണർമാരുടെയും മുഖ്യമന്ത്രിമാരുടെയും ലഫ്റ്റനന്റ് ഗവർണർമാരുടെയും വീഡിയോ സമ്മേളനം ചർച്ച ചെയ്തു

Posted On: 09 DEC 2022 8:48PM by PIB Thiruvananthpuram

ഇന്ത്യയുടെ ജി 20 പ്രസിഡൻസിയുമായി ബന്ധപ്പെട്ട വശങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വിളിച്ചു ചേർത്ത സംസ്ഥാന ഗവർണർമാരുടെയും മുഖ്യമന്ത്രിമാരുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരുടെയും വീഡിയോ യോഗത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു.

ഇന്ത്യയുടെ ജി20 പ്രസിഡൻസിരാജ്യത്തിന് മൊത്തത്തിൽ   അവകാശപ്പെട്ടതാണെന്നും രാജ്യത്തിന്റെ കരുത്ത് പ്രകടിപ്പിക്കാനുള്ള അതുല്യമായ അവസരമാണിതെന്നും പ്രധാനമന്ത്രി തന്റെ പരാമർശത്തിൽ പറഞ്ഞു.

കൂട്ടായ  പ്രവർത്തനങ്ങളുടെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറയുകയും വിവിധ ജി 20 സമ്മേളനങ്ങളുടെ സംഘാടനത്തിൽ  സംസ്ഥാനങ്ങളുടെ / കേന്ദ്ര ഭരണ പ്രദേശങ്ങളുടെ സഹകരണം തേടുകയും ചെയ്തു. സാമ്പ്രദായികമായ വലിയ മെട്രോ നഗരങ്ങൾക്കപ്പുറം  ഇന്ത്യയുടെ ഇതര  ഭാഗങ്ങൾ പ്രദർശിപ്പിക്കാൻ ജി 20 പ്രസിഡൻസി സഹായിക്കുമെന്നും അങ്ങനെ നമ്മുടെ രാജ്യത്തിന്റെ ഓരോ ഭാഗത്തിന്റെയും പ്രത്യേകത പുറത്തുകൊണ്ടുവരൻ കഴിയുമെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ജി 20 പ്രസിഡൻസി കാലത്ത് ഇന്ത്യയിലേക്ക് വരുന്ന ധാരാളം സന്ദർശകരെയും , വിവിധ പരിപാടികളിൽ അന്താരാഷ്ട്ര മാധ്യമ   ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെയും എടുത്തുകാണിച്ചുകൊണ്ട്, ആകർഷകമായ ബിസിനസ്സ്, നിക്ഷേപം, ടൂറിസം കേന്ദ്രങ്ങളായി തങ്ങളെത്തന്നെ പുനർനാമകരണം ചെയ്യുന്നതിന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തിന് പ്രധാനമന്ത്രി അടിവരയിട്ടു. ജി 20 പരിപാടികളിൽ ഗോവെർന്മെന്റിന്റെയും സമൂഹത്തിന്റെയും  സമഗ്ര സമീപനത്തിലൂടെ  ജനങ്ങളുടെ പങ്കാളിത്തം  ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ആവർത്തിച്ചു.

ജി 20 യോഗങ്ങൾക്ക്  ഉചിതമായി ആതിഥേയത്വം വഹിക്കുന്നതിന് സംസ്ഥാനങ്ങൾ നടത്തുന്ന തയ്യാറെടുപ്പുകൾക്ക് ഊന്നൽ നൽകി നിരവധി ഗവർണർമാരും മുഖ്യമന്ത്രിമാരും ലഫ്.ഗവർണർമാരും യോഗത്തിൽ തങ്ങളുടെ  ചിന്തകൾ പങ്കുവെച്ചു.

യോഗത്തെ വിദേശകാര്യ മന്ത്രിയും അഭിസംബോധന ചെയ്തു, ഇന്ത്യയുടെ ജി 20 ഷെർപ്പ ഒരു അവതരണവും നടത്തി.

--ND--

 


(Release ID: 1882278) Visitor Counter : 186